യൂണിവേഴ്സൽ ഗ്രൂപ്പ്‌ കോഴിക്കോടിന്റെ ആർ. സി. എം (RCM) വണ്ടർ വേൾഡ് തുറന്നു പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് : സ്വാശ്രയ ശീലങ്ങളും ആരോഗ്യ സംരക്ഷണവും ഊന്നിയുള്ള ആർ സി എം ന്റെ കോഴിക്കോട് നടക്കാവുള്ള വണ്ടർവേൾഡ് ഈ കഴിഞ്ഞ വെള്ളിയാഴ്ച തുറന്ന്  പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആർ. സി. എമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സെമിനാറും നടന്നു. സെമിനാറിൽ ആർ. സി. എം. ഉൽപ്പന്നങ്ങളെ കുറിച്ചും നന്മകളെക്കുറിച്ചും ഡോ. രാജൻ, സി. ആർ. എൻ. മുർത്തി, സുജിത് കുമാർ സി പി, കെ. എം രഞ്ജിത്ത്, ഹേമന്ത് കുമാർ, ന്യൂട്രി ചാർജ്ജ് ട്രെയിനർ സുരേഷ് എം. പി എന്നിവർ പ്രഭാഷണം നടത്തി. ആർ. സി. എം. ലീഡർ മാരും ശ്രീജിത്ത്, ഗിരീഷ് ചാലക്കുടി, നാരായണൻ, വിനോദ്, റഫീഖ്, രാജേന്ദ്രൻ, യൂണിവേഴ്സൽ ഗ്രൂപ്പ് ചെയർമാൻ സുരേഷ് ബാബു തുടങ്ങിയവർ മൊമെന്റോയും ആദരവും ഏറ്റുവാങ്ങി.

എം. എം. ഇ. യു. കാലിക്കറ്റ് സിറ്റി പ്രസിഡന്റ് ഫിറോസ് (പ്രൊമോട്ടർ – 8848540644) സംബന്ധിച്ചു. കൗൺസിലർ അൽഫോൻസാ മാത്യു, ആർ. സി. എം ലീഡർ രാജൻ എടക്കാട് എന്നിവരും സംസാരിച്ചു.

Media wings

spot_img

Related Articles

Latest news