സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണം; ജോസഫ് അതിരുങ്കൽ

റിയാദ്: വിവിധ ഗൾഫ് രാജ്യങ്ങളിൽ സാഹിത്യവും സാംസ്കാരികവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രദർശനങ്ങളും പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിയാദിൽ ഇത്തരം കാര്യങ്ങൾ കുറവാണെന്നും ഇവിടെയും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണമെന്നും പ്രമുഖ പ്രവാസ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻ ഇന്ത്യ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്ത്ഹയിലെ ഡി പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ പാൻ ഇന്ത്യഫോറം ചെയർമാൻ വി.കെ.റഫീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണവും മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണവും നടത്തി. റിയാദ് എൻ.ആർ.കെ ഫോറം മുൻ ചെയർമാനും മാധ്യമ പ്രവർത്തകനുമായ അയൂബ് ഖാൻ സ്വാഗതവും മാധ്യമപ്രവർത്തകനായ ഇസ്മയിൽ പയ്യോളി നന്ദിയും പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സി.പി മുസ്തഫ, ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലിം കളക്കര,ദിശ സൗദി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് കനകലാൽ, സാമൂഹ്യ പ്രവർത്തകനും മോട്ടിവേറ്ററുമായ ഇബ്രാഹിം സുബുഹാൻ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ,യഹ്യ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, മുജീബ് ഉപ്പട, നൂറുദീൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, സലിം അർത്തിയിൽ, ബാലു കുട്ടൻ, അഷറഫ് കായംകുളം, റാഫി പാങ്ങോട്, റാഷിദ് ദയ,അൻസർ വർക്കല, മുസ്തഫ പാലക്കാട്, റിയാസ് ചിങ്ങത്ത്,റഫീക്ക് പാലക്കാട്, അഹമ്മദ് ഷബീർ, സജീർ ഖാൻ ചിതറ, മജീദ് ചെമ്മാട് , ഷിഹാബ് തൊണ്ടിയിൽ, ഷെരീക്ക് തെെക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news