എൻ ഐ ടി: ആർ ഇ സി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ മുൻജീവനക്കാരുടെ കൂട്ടായ്മയായ “ആർ ഇ സി ഗെറ്റുഗദർ ” അംഗങ്ങളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു.’അകലാപ്പുഴയുടെ ഓളപ്പരപ്പിൽ ആടിയും പാടിയും ഒരു ദിനം’ എന്ന ടാഗ് ലൈനോട് കൂടി കോഴിക്കോട് ജില്ലയിലെ അകലാപ്പുഴയിലേക്ക് യാത്ര നടത്തുന്നതിനു വണ്ടി യാത്രാ സംഘം രാവിലെ പുറപ്പെടുകയും 12 മണിയോടുകൂടി ബോട്ട് യാത്ര ആരംഭിക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ യാത്രയ്ക്കിടെ അംഗങ്ങളുടെ സർഗ വാസനകളുടെ ചെപ്പ് അഴിക്കപ്പെട്ടപ്പോൾ നവോന്മേഷമേകി.അതിനിടെ സ്വാദിഷ്ടമായ ഉച്ചയൂണും ബോട്ടിൽ വെച്ച് തന്നെ ഭുചിച്ചു.
ആടിയും പാടിയും പറഞ്ഞും വൈകുന്നേരത്തോടുകൂടി അവസാനിച്ച ബോട്ട് യാത്രക്ക് ശേഷം ചരിത്രപ്രസിദ്ധമായ കാപ്പാട് ബീച്ചും സന്ദർശിച്ചപ്പോൾ കടൽ കാറ്റിനാൽ മനസ്സ് വിമലീകരിക്കപ്പെട്ടു. രാത്രിയോടെ വീടുകളിലേക്ക് മടങ്ങിയ പ്രായം കൂടിയ മുതിർന്ന അംഗങ്ങൾളിൽ ഈ യാത്ര പുതിയ അനുഭൂതിയാൽ ആവാഹിക്കപ്പെട്ടു. എന്നെന്നും സ്മരിക്കുന്ന ഈ യാത്രയ്ക്ക് ഗെറ്റുഗദർ പ്രസിഡണ്ട് ടി. സുബ്രഹ്മണ്യൻ മാസ്റ്റർ,കൺവീനർ വി വാസുദേവൻ നമ്പൂതിരി,പ്രോഗ്രാം കോഡിനേറ്റർ കെ കുഞ്ഞോയി എന്നിവർ നേതൃത്വം നൽകി.