അവസാന മിനുറ്റിൽ ടിക്കറ്റ്; ആശ്വാസപ്പറക്കലിൽ മലയാളി ദമ്പതികൾ

ഫെബ്രുവരി മൂന്നു മുതൽ യു എ ഇ വഴിയുള്ള സൗദി യാത്ര അടച്ചതിനാൽ യു എ ഇ യിൽ കുടുങ്ങി ദുരിതത്തിലായ മലയാളികൾ നിരവധിയാണ്. എന്നാൽ, വിലക്ക് വീഴുന്നതിന്റെ തൊട്ടുമുൻപ് അപ്രതീക്ഷിതമായി കിട്ടിയ ടിക്കറ്റിൽ ജിദ്ദയിലെത്തിയതിന്റെ ആശ്വാസത്തിലാണ്‌ കോഴിക്കോട് ബേപ്പൂർ സ്വദേശി ഫാദി അബ്ദുൽ കാദറും ഭാര്യ ഹെനയും.

നാട്ടിൽ നിന്ന് യു എ ഇ വഴി സൗദിയിലേക്ക് പോകാനാണ് ഹെന ദുബൈയിൽ എത്തിയത്. ഹെനയെ സ്വീകരിക്കാനായി ഹാദിയും അവിടെയെത്തി. ഫെബ്രുവരി 5 നു സൗദിയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാൽ മൂന്നു മുതൽ സൗദി പ്രവേശനം വിലക്കിയതോടെ ആകെ വലഞ്ഞു. രാത്രി 11 ഓടെ സ്വകാര്യ ആശുപത്രിയിൽ പോയി കോവിഡ് പരിശോധന നടത്തി. മൂന്നിന് രാവിലെയുള്ള ഫ്‌ളൈനാസ് എയറിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ഹെനയുടെ സൗദി വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയത് മൂന്നിന് രാവിലെയായിരുന്നു. ഇതുമായി അബുദാബി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. നേരെ ദുബായ് വിമാനത്താവളത്തിലേക്ക് തിരിച്ചു. അവിടെ ജനപ്രവാഹമായിരുന്നു. സൗദിയിലേക്ക് വിമാനമുണ്ടെങ്കിലും ടിക്കറ്റ് കിട്ടിയില്ല . രാത്രി ഒൻപതിന് അവസാന വിമാനം പുറപ്പെടുമെന്നറിഞ്ഞതോടെ, ആരെങ്കിലും ക്യാൻസൽ ചെയ്‌താൽ ടിക്കറ്റ് കിട്ടുമെന്ന നേരിയ പ്രതീക്ഷയിൽ കാത്തുനിൽപ്പായി. ഒടുവിൽ ഹാദിക്ക് ടിക്കറ്റ് ലഭിച്ചു; ഹെന വീണ്ടും വരിയിൽ. അവസാനനിമിഷം പ്രതീക്ഷയറ്റു നിൽക്കുമ്പോഴാണ് ആരോ ക്യാൻസൽ ചെയ്ത ടിക്കറ്റിൽ ഹെനക്കും യാത്രയ്ക് വഴിയൊരുങ്ങുന്നത്. സൗദിയിൽ വിലക്ക് തുടങ്ങിയ ശേഷമേ അവിടെ എത്തുകയുള്ളൂ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ, സൗദി ഐയർലൈൻസ്‌  യാത്രക്കാരെയെല്ലാം സൗദി മണ്ണിലിറക്കി.

spot_img

Related Articles

Latest news