സൗദിയിൽ ഡിജിറ്റൽ ബാങ്കുകൾക്ക് അംഗീകാരം; എസ്.ടി.സി പേ ഡിജിറ്റൽ ബാങ്കിലേക്ക്.

നിയോം സിറ്റി – ശീതീകരിച്ച ശാഖകളും ഓഫീസുകളും കൗണ്ടറുകളും ജീവനക്കാരും അടങ്ങിയ പരമ്പരാഗത ബാങ്കിംഗ് കാഴ്ചപ്പാടിൽ മുച്ചൂടും മാറ്റംവരുത്തുന്ന ഡിജിറ്റൽ ബാങ്കുകൾ സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് രണ്ടു ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. സ്ഥാപന ഘട്ടത്തിലുള്ള എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ധനമന്ത്രി മുഹമ്മദ് അൽജദ്ആനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങളും ക്രമീകരണങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി. സൗദി ഡിജിറ്റൽ പെയ്‌മെന്റ് കമ്പനി (എസ്.ടി.സി പേ) പരിവർത്തിപ്പിച്ചാണ് 250 കോടി റിയാൽ മൂലധനത്തോടെ എസ്.ടി.സി ബാങ്ക് സ്ഥാപിക്കുന്നത്. അബ്ദുറഹ്മാൻ ബിൻ സഅദ് അൽറാശിദ് ആന്റ് സൺസ് കമ്പനി നേതൃത്വത്തിൽ ഏതാനും കമ്പനികളും നിക്ഷേപകരും അടങ്ങിയ കൺസോർഷ്യമാണ് 150 കോടി റിയാൽ മൂലധനത്തോടെ സൗദി ഡിജിറ്റൽ ബാങ്ക് സ്ഥാപിക്കുന്നത്.

 

 

 

പരമ്പരാഗത ബാങ്കുകളെ പോലെ ശാഖകളും ജീവനക്കാരുമൊന്നും വേണ്ടതില്ലാത്തതിനാൽ പ്രവർത്തന ചെലവ് ലാഭിക്കാനും ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ നൽകാനും ഡിജിറ്റൽ ബാങ്കുകൾക്ക് സാധിക്കും. സാധാരണ ബാങ്കുകളിൽ ലഭ്യമായ പ്രധാന ബാങ്കിംഗ് സേവനങ്ങളെല്ലാം ഡിജിറ്റൽ ബാങ്കുകളും ഉപയോക്താക്കൾക്ക് നൽകും.

spot_img

Related Articles

Latest news