ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

തൊടുപുഴ: ഇടുക്കി സംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന് സംഭരണിയുടെ വൃഷ്ടി പ്രദേശത്തെ വെള്ളമൊഴുക്ക് വർധിക്കുകയും ജലനിരപ്പ്​ 2397.38 അടിയായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.

 

ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് ഉയർത്തും. രണ്ടു​ ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ചെറുതോണിപ്പുഴയിലേക്ക് ഒഴുക്കിവിടും. ജലനിരപ്പ് 2,395 അടിയിലേക്ക് താഴ്ത്തി നിർത്തുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റെ അടിയന്തര തീരുമാനം.

spot_img

Related Articles

Latest news