മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍ വികസനത്തിന് വഴിയൊരുങ്ങുന്നു. ചേരിയുടെ പുനര്‍വികസന പദ്ധതിക്കായി താല്‍പര്യമറിയിച്ച് മൂന്ന് കമ്ബനികള്‍ രംഗത്തെത്തി.
ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ഡി.എല്‍.എഫ്, നമാന്‍ എന്നീ കമ്ബനികളാണ് പദ്ധതി ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ചത്.
20,000 കോടി രൂപ മുടക്കിയാണ് ധാരാവിയുടെ പുനര്‍ വികസനം സാധ്യമാക്കുക. 2016 വികസനത്തിനായി ലേലത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും ഒരു കമ്ബനിയും താല്‍പര്യം അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി അഞ്ച് തവണ നീട്ടി നല്‍കിയിരുന്നു.
2018ല്‍ രണ്ട് പേരാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ലേലത്തിന് താല്‍പര്യം അറിയിച്ച് എട്ട് കമ്ബനികള്‍ എത്തിയെങ്കിലും ടെന്‍ഡര്‍ നല്‍കിയത് മൂന്ന് പേര്‍ മാത്രമായിരുന്നു. ടെന്‍ഡര്‍ നല്‍കിയ മൂന്ന് കമ്ബനികളുടേയും സാങ്കേതിക മേഖലയിലെ പരിജ്ഞാനം പരിശോധിച്ചാവും ടെന്‍ഡര്‍നല്‍കുകയെന്ന് ധാരാവി പുനര്‍വികസ അതോറിറ്റി സി.ഇ.ഒ എസ്.വി.ആര്‍ ശ്രീനിവാസ് പറഞ്ഞു.
മൂന്ന് കമ്ബനികള്‍ക്കും സാങ്കേതികരംഗത്ത് പങ്കാളികളുണ്ടോയെന്ന് വ്യക്തമല്ല. രണ്ട് കമ്ബനികളുള്ള ഒരു കണ്‍സോര്‍ട്യം രുപീകരിക്കാനാണ് ലേലത്തിന് അപേഷ നല്‍കുന്നവര്‍ക്ക് അനുമതിയുള്ളത്. ഈ കമ്ബനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ട്യവും സര്‍ക്കാറും ചേര്‍ന്ന് ഒരു എസ്.പി.വി കമ്ബനി രുപീകരിച്ചാണ് ധാരാവിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക