ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച റെജി ലൂക്കോസിനെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ഇനി ബിജെപിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.
ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതല്‍ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും രാജി ലൂക്കോസ് പറഞ്ഞു. 2026 നാടിൻറെ ഭാവിക്ക് വേണ്ടി ആകട്ടെ, നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖരനും പ്രതികരിച്ചു. ജനുവരി 11 അമിത് ഷാ വരും. തിരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ സന്ദേശം ജനങ്ങള്‍ തന്നുവെന്നും രാജീവ് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

