അമ്മായിയുമായി വഴിവിട്ട ബന്ധമെന്ന് ആരോപണം;യുവതിയെ മര്‍ദിച്ച്‌ അനന്തരവനുമായി വിവാഹം കഴിപ്പിച്ച്‌ നാട്ടുകാര്‍

 

ബീഹാർ: വഴിവിട്ട ബന്ധമെന്ന് സംശയിച്ച്‌ ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നി‍ർബന്ധിച്ച്‌ വിവാഹം കഴിപ്പിച്ച്‌ നാട്ടുകാർ.ബിഹാറിലെ സുപോളില്‍ ഭീംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. യുവതിയും ഭർത്താവിന്റെ അനന്തരവനുമായി അവിഹിത ബന്ധം ഉണ്ടെന്ന് പറഞ്ഞാണ് യുവാവിനെക്കൊണ്ട് നിർബന്ധപൂർവം വിവാഹം കഴിപ്പിച്ചത്. യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം ക്രൂരമായി മർദിക്കുകയും ബലമായി വിവാഹം കഴിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മായിയും അനന്തരവനും ചികിത്സയില്‍ തുടരുകയാണ്.

മിതലേഷ് കുമാർ മുഖിയ 24 വയസുകാരനെയാണ് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്. അമ്മായി റിതയും മിതിലേഷും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടെന്നായിരുന്നു റിതയുടെ ഭർത്താവ് ശിവചന്ദ്രയുടെ ആരോപണം. ഭർത്താവായ തന്നെയും നാലുവസുള്ള മകളെയും മറന്നുകൊണ്ട് ഇത്തരത്തിലുളള ഒരു ബന്ധം വച്ചുപുലർത്തിയ റിതയെ ഇനി ഒരിക്കലും ഭാര്യയായി കാണാനാവില്ലെന്നായിരുന്നു ശിവചന്ദ്ര പറയുന്നത്. ശിവചന്ദ്ര ബന്ധുക്കള്‍ക്കൊപ്പം ചേർന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. മർദിച്ച്‌ അവശനാക്കിയശേഷം മിതിലേഷിനടുത്തേക്ക് റിതയെ എത്തിച്ച്‌ നിർബന്ധപൂർവം സിന്ദൂരം ചാർത്തിച്ചു. ഇതോടെ വിവാഹം കഴിഞ്ഞെന്ന് മർദ്ദനത്തിന് നേതൃത്വം നല്‍കിയവർ പ്രഖ്യാപിക്കുകയായിരുന്നു. നാട്ടുകാരാണ് വിഷയം പോലീസിനെ അറിയിച്ചത്.

പോലീസ് എത്തിയാണ് ഇവരെ നാട്ടുകാരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പ്രദേശവാസികള്‍ക്കെതിരെ കേസ് എടുത്തതായി ഭീംപൂർ പൊലീസ് വിശദമാക്കി. മിതലേഷിനെ വടികൊണ്ടും അല്ലാതെയും അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അമ്മായിയുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് മിതലേഷിനെ തട്ടിക്കൊണ്ടുപോയതും മർദ്ദിച്ചവശനാക്കി വിവാഹം കഴിപ്പിച്ചതും.

സംഭവത്തെത്തുടർന്ന് മിതിലേഷിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മർദനത്തില്‍ ശരീരമാസകലം പരിക്കേറ്റ മിതിലേഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ പരിക്കുകളാണുള്ളത്. റിതയുമായി മിതിലേഷിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ഭീംപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news