ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ വാസ്തുശില്‍പി ബിവി ദോഷി അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ആര്‍ക്കിടെക്ചര്‍ ഡയജസ്റ്റ് ഓഫ് ഇന്ത്യ ആണ് വിയോഗ വാര്‍ത്ത പങ്കുവെച്ചത്.
പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ബിവി ദോഷി. 2018-ല്‍ വാസ്തുവിദ്യയിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ‘പ്രിറ്റ്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ ‘ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വാസ്തു ശില്‍പിയായിരുന്നു അദ്ദേഹം. 2022-ല്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റിന്റെ റോയല്‍ ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്.