റിയാദ് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

എഴുപത്തിമൂന്നാം ഇന്ത്യൻ റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യൻ എംബസി വർണ്ണശബളമായി ആഘോഷിച്ചു. രാവിലെ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സയീദ് ത്രിവർണ പതാക ഉയർത്തി.

റിയാദിലെ സാമൂഹ്യ-സാംസ്കാരിക പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം വായിച്ചു.

ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളുടെ റിപ്പബ്ലിക് സന്ദേശം നൽകുന്ന നൃത്തങ്ങളും, രാജ്യത്തെ കാവൽഭടൻമാരുടെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഡ്രാമയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി

spot_img

Related Articles

Latest news