ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രെയിനിന് മുന്നില്‍ ചാടിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷപെടുത്തി. ജനക്പുരി വെസ്റ്റ് മെട്രോ സ്റ്റേഷനിലാണ് സംഭവം.
പാലം സ്വദേശിയായ 21കാരിയാണ് ട്രെയിനിനു മുന്പില് ചാടിയത്. ഇവിടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ഇവരെ രക്ഷപെടുത്തിയത്. ഇവരെ ഉടന്‍ തന്നെ ജനക്പുരിയിലെ മാതാ ചാനന്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.