കോവിഡ് പോസിറ്റീവായരുടെ വീടിനകത്ത് മൂര്‍ഖന്‍; പി.പി.ഇ കിറ്റ് ധരിച്ച് റെസ്‌ക്യൂവര്‍

കണ്ണൂര്‍: കോവിഡ് മഹാമാരി കാലത്തും നന്മ കൈവിടാതെ കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവെര്‍സ് കൂട്ടായ്മ. കോവിഡ് പോസിറ്റീവായവര്‍ താമസിക്കുന്ന വീട്ടിനകത്ത് കയറിയ മൂര്‍ഖന്‍ പാമ്പിനെ കോവിഡ് മാനദണ്ഡം അനുസരിച്ച് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ റെസ്‌ക്യൂവര്‍ പിടികൂടി.

കക്കാടിലെ ഒരു വീട്ടിനകത്ത് കയറിയ മൂര്‍ഖനെയാണ് കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവെര്‍സ് കൂട്ടായ്മയിലെ മനോജ് കാമനാട്ട് പിടികൂടിയത്. റസ്‌ക്യു ചെയ്ത പാമ്പിനെ അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ തുറന്നുവിട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂരിലെ വന്യജീവികളെ സംരക്ഷിച്ചുവരികയാണ് ഏറോനോട്ടിക്കല്‍ എഞ്ചിനീയര്‍ കൂടിയായ മനോജ്.

പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ കൂട്ടായ്മയുടെ അമരക്കാരന്‍ കൂടിയാണ് ഇദ്ദേഹം. നാല് മാസത്തിനുള്ളില്‍ നൂറുകണക്കിന് പാമ്പുകളേയും മറ്റ് ജീവികളെയും സംരക്ഷിച്ചു കഴിഞ്ഞു ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.

spot_img

Related Articles

Latest news