തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാരുടെ സംവരണ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചു. 164 വിഭാഗങ്ങൾ ആണ് ഇപ്പോൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് .
കേന്ദ്ര സർക്കാർ തീരുമാനത്തിന് പിറകെ സംസ്ഥാന സർക്കാരും 10 % സംവരണ ഏർപ്പെടുത്തിയിരുന്നു. സംവരണ വിഭാഗത്തിന്റെ പട്ടിക തയ്യാറാക്കാത്തതിന് എതിരെ എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചീഫ് സെക്രെട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് സർക്കാർ പട്ടിക പ്രസിദ്ധീകരിച്ചത്.