സ്വകാര്യ സ്ഥാപനങ്ങളിൽ സംസ്ഥാനത്തുള്ളവർക്ക് സംവരണം – ഹരിയാനക്ക് പിറകെ ജാർഖണ്ഡും

റാഞ്ചി : ജാർഖണ്ഡിൽ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകളിൽ സംസ്ഥാനത്തുള്ളവർക്കായി സംവരനാം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭാ അനുമതി നൽകി. 70 % സംവരണമാണ് ഇതുമൂലം ലഭിക്കുക. മാസം ചുരുങ്ങിയത് 30000 രൂപ ശമ്പളം നിശ്ചയിച്ചായിരിക്കണം നിയമനങ്ങൾ.

കഴിഞ്ഞ ദിവസം ഹരിയാനയും ഇത്തരം ഒരു നിയമ നിർമ്മാണം നടത്തിയിരുന്നു. ഈ നില തുടർന്നാൽ കൂടുതൽ സംസ്ഥാനങ്ങൾ ഇതേ പാത പിന്തുടരാനുള്ള സാധ്യത നിഷേധിക്കാനാവില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തി മുതൽ ഭക്ഷണ ശാലകളിൽ വരെ തൊഴിലെടുക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ കൂടി ഇത്തരം സംവരണം തുടരുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

spot_img

Related Articles

Latest news