റിയാദിലെ താമസ സ്ഥലത്ത് തീപിടുത്തം: മലയാളികളടകം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം,

റിയാദ്: റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ മലയാളികള്‍ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.

വ്യാഴാഴ്ചയാണ് ഇവരില്‍ മൂന്ന് പേര്‍ക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അഗ്നിബാധയുണ്ടായത്. എ.സിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ധീഖ് തുവ്വൂരും സഹപ്രവര്‍ത്തകരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും മരിച്ചവരുടെ നാട്ടുകാരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

spot_img

Related Articles

Latest news