പ്രമേഹത്തെ പ്രതിരോധിക്കാം

പ്രമേഹം വരാതിരിക്കാന്‍ പതിവാക്കേണ്ട

വ്യായാമം : ജിമ്മില്‍ പോയില്ലെങ്കിലും വീട്ടിലെങ്കിലും പതിവായി വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നീന്തല്‍, നൃത്തം, യോഗാസന എന്നിവ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ശരീരഭാരം തടയുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളാണ്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസേന നടക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.

ഇലക്കറികള്‍ : പച്ചനിറത്തിലുള്ള ഇലക്കറികള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നടത്തം : കഴിയുമ്പോള്‍ ഒക്കെ നടക്കാന്‍ ശ്രമിക്കുക. നാല്‍പ്പത് കഴിഞ്ഞവര്‍ ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച്‌ അത്താഴത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചെറിയ ദൂരങ്ങള്‍ നടന്നു പോകാന്‍ ശീലമാക്കാം.

പ്രമേഹം വരാതിരിക്കാന്‍ ഒഴിവാക്കേണ്ടവ

ജങ്ക് ഫുഡ് : നിറം അധികമുള്ളതും ഏറ്റവും എളുപ്പത്തില്‍ കിട്ടുന്നതുമായ പാക്ക്ഡ് ഫുഡ്‌സ് , ജ്യൂസ് എന്നിവ വേണ്ട. ഇത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ മധുരവും ഉപ്പും കൊഴുപ്പും കൂടുതലാണ്. പകരം വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നല്ലത്.

പുകവലി : പ്രമേഹസാധ്യത കൂട്ടുന്ന മറ്റൊരു ഘടകമാണ് പുകവലി. പുകവലിക്കാരില്‍ രോഗസാധ്യത 45 ശതമാനം കൂടുതലാണ്.

spot_img

Related Articles

Latest news