സംസ്ഥാന പാതയോരത്തെ വിശ്രമകേന്ദ്രം പ്രതിപക്ഷ നേതാവ് ഉൽഘാടനം ചെയ്തു.

മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത, വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, എം.ടി അഷ്‌റഫ്‌, സമാൻ ചാലൂളി, സുബൈർ ബാബു, ജോസ് പാലിയത്ത്, ശംസുദ്ധീൻ പി.കെ, സജി തോമസ്, ഷാജി കുമാർ കെ, എ.പി മോയിൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അജിത് ജേക്കബ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സീനത്ത് നന്ദിയും പറഞ്ഞു.എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരമായ നോർത്ത് കാരശ്ശേരി ജംഗ്ഷന് സമീപം മാടാമ്പുറത്ത് പിഡബ്ല്യഡി അനുവദിച്ച് തന്നെ സ്ഥലത്താണ് ഈ വിശ്രമകേന്ദ്രം പണികഴിപ്പിച്ചത്. ഹരിത കേരളം മിഷൻ , ശുചിത്വമിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതിയിൽ സ്വച്ച് ഭാരത് മിഷന്റെ ശുചിത്വമിഷൻ ഫണ്ട് , തനത് ഫണ്ട്, കമ്മീഷൻ ഗ്രാന്റ് എന്നിവയിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് ആദ്യ ഘട്ടം പൂർത്തീകരിച്ചത്.

spot_img

Related Articles

Latest news