താമരശ്ശേരി: പെരുന്നാൾ ആഘോഷവും, അവധിയും പ്രമാണിച്ച് ചുരത്തിൽ ഉണ്ടാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ചുരത്തിലെ തട്ടുകടകൾ വൈകിട്ട് 7 മണിക്ക് അടക്കണം,വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പാടില്ല, ചുരത്തിലെ മറ്റു ഭാഗങ്ങളിലും പാർക്കിംങ്ങ് അനുവധിക്കില്ല, ചുരത്തിൽ ആളുകൾ കൂട്ടം കൂടാനും പാടില്ലെന്ന് പോലിസ് അറിയിച്ചു.ഞായറാഴ്ച രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.