വിമാന അപകടത്തില്‍ മരിച്ചെന്ന് കരുതിയയാൾ വീട്ടില്‍ തിരിച്ചെത്തി

45 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ ചേര്‍ത്തു പിടിച്ച്‌ ഉമ്മ

കൊല്ലം: 45 വര്‍ഷം മുമ്പ് വിമാന അപകടത്തില്‍ മരിച്ചെന്ന് കരുതിയ ആള്‍ വീട്ടില്‍ തിരിച്ചെത്തി. ശാസ്താംകോട്ട സ്വദേശി സജാദ് തങ്ങളാണ് തിരികെ എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുംബൈയിലെ സിയാല്‍ ആശ്രമത്തില്‍ കഴിഞ്ഞു വരികയായിരുന്നു സജാദ് തങ്ങള്‍.

ആശ്രമത്തില്‍ നിന്ന് അറിയിച്ചതനുസരിച്ച്‌ സജാദിനെ സഹോദരങ്ങളാണു കാരാളിമുക്കിലെ വീട്ടില്‍ എത്തിച്ചത്. 91 വയസുള്ള ഉമ്മ ഫാത്തിമാ ബീവിയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു സജാദിനെ സ്വീകരിച്ചു.

ഇളയ സഹോദരന്‍ അബ്ദുല്‍ റഷീദും സഹോദര പുത്രനും ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം മുംബൈയ്ക്കു പോയിരുന്നു. മൂന്ന് പേരും വൈകിട്ട് അഞ്ച് മണിയോടെ മടങ്ങിയെത്തി. ഉമ്മ ഫാത്തിമാ ബീവി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

1971ല്‍ കപ്പല്‍ മാര്‍ഗം യുഎഇയിലേക്കു പോയ ആളാണു സജാദ് തങ്ങള്‍. പിന്നീട് 1976ല്‍ ഇന്ത്യയിലേക്കു മടങ്ങി. എന്നാല്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം യാത്രാമധ്യേ അപകടത്തില്‍ പെട്ടതോടെ 95 ആളുകള്‍ മരിച്ചു.

അപകടത്തില്‍ സജാദും മരിച്ചെന്നാണു ബന്ധുക്കള്‍ കരുതിയിരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചതുമില്ല. തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു.

അപകടത്തിനു ശേഷം വിഷാദാവസ്ഥയിലായിരുന്ന സജാദ് രണ്ട് വര്‍ഷം മുമ്പാണ് മുംബൈ പനവേലിലെ ആശ്രമത്തിലെത്തുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരിച്ചുവരവിനു വഴിയൊരുങ്ങിയത്.

spot_img

Related Articles

Latest news