രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് തെലുങ്കാന കോണ്‍ഗ്രസ് ഘടകം. 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി.
തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി അംഗവും എംപിയുമായ മണിക് ടാഗോര്‍, തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് ഭട്ടി വിക്രമാര്‍ക്ക തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.