വിർജിൻ മൊബൈൽ കമ്പനി ഉടമ റിച്ചാർഡ് ബ്രാൻസൺ ആദ്യമായി റോക്കറ്റിൽ ബഹിരാകാശ നടത്തിയ അപൂർവ ബഹുമതിക്കർഹനായി. അദ്ദേഹത്തിന്റെ കമ്പനിയായ വിർജിൻ ഗാലക്റ്റിക് വികസിപ്പിച്ച സൂപ്പർസോണിക് ബഹിരാകാശ വിമാനം ഞായറാഴ്ച പുലർച്ചെ ന്യൂ മെക്സിക്കോയ്ക്ക് മുകളിലൂടെ ആകാശത്തേക്ക് കുതിച്ചു.
ബ്രാൻസൺ, വിർജിൻ ഗാലക്റ്റിക് ജോലിക്കാരായ ബെത്ത് മോസസ്, കോളിൻ ബെന്നറ്റ്, സിരിഷ ബാൻഡ്ല, പൈലറ്റുമാരായ ഡേവ് മാക്കെ, മൈക്കൽ മസൂച്ചി എന്നിവർ ചേർന്ന് സ്പേസ് ഷിപ്പ് ടുവോയിൽ കയറി. വൈറ്റ് നൈറ്റ് ടു എന്ന് വിളിക്കപ്പെടുന്ന കൂറ്റൻ, ഇരട്ട-ഫ്യൂസ്ലേജ് മദർഷിപ്പിനടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനം രാവിലെ 8:30 ന് ആകാശത്തേക്ക് കുത്തിക്കുകയും വളരെ വേഗത്തിൽ 50000 അടി ഉയരത്തിലേക്കെത്തുകയും ചെയ്തു.
സ്പേസ് ടൂറിസത്തിന്റെ അനന്ത സാധ്യതകൾക്ക് തുടക്കമിടാൻ ഈ പുതിയ യാത്രക്ക് കരുത്തു പകരും .കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആമസോൺ തലവൻ ജെഫ് ബെസോസ് സ്പേസ് ടൂറിസവുമായി ബന്ധപ്പെട്ട തന്റെ പ്രൊജക്റ്റ് മാധ്യമങ്ങളെ അറിയിച്ചത്.