റിയാദ്: പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നതാണ് ഈദുല്‍ ഫിത്വറിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ഈദ് മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥകളും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം മതേതരമായി നിലനില്‍ക്കുക എന്നതാണ് ബഹുസ്വരതയുടെ സൗന്ദര്യം. മതങ്ങള്‍ സംബോധന ചെയ്യുന്നത് അനന്തതയെ ആണ്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായി സര്‍വപരിമിതികളെയും അതിശയിപ്പിക്കുന്നത് അനന്തതയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. നൗഫല്‍ പാലക്കാടന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സിപി മുസ്തഫ, മുഷ്താഖ് മുഹമ്മദലി, ഡോ:അബ്ദുൽ അസീസ്, മൈമൂന അബ്ബാസ്, നവാസ് റഷീദ്, ഷാഫി തുവ്വൂര്‍, പുഷ്പരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തങ്കച്ചന്‍ വര്‍ഗീസ്, സത്താര്‍ മാവൂര്‍, ലിന്നെറ്റ് സ്‌കറിയ, അക്ഷയ് സുധീര്‍, അജ്ഞലി സുധീര്‍, ഗായത്രി കനകലാല്‍, ബീഗം നാസർ, നിദ നാസർ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടികള്‍ക്ക് നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, നാദിര്‍ഷാ റഹ്മാന്‍, മുജീബ് ചങ്ങരംകുളം, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവര്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും ട്രഷറര്‍ കനകലാല്‍ നന്ദിയും പറഞ്ഞു.