റിമി ടോമിയും വിധു പ്രതാപും റിയാദിൽ; ഫെബ്രു. 24 ന് കോഴിക്കോടെന്സ് മൊഹബത്ത് നൈറ്റ്

റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെന്സ് സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് ‘മൊഹബത്ത് നൈറ്റ്’ ഫെബ്രുവരി 24ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. പ്രമുഖ ഗായകരായ റിമി ടോമിയും വിധുപ്രതാപും ഒന്നിക്കുന്ന ഈവന്റ് റിയാദിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാവും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോഴിക്കോടെന്സ് ചീഫ് ഓർഗനൈസർ മൊഹീഹുദ്ധീൻ സഹീർ സംഘാടക സമിതി ചെയർമാൻ ഹർഷദ് ഫറോക്ക്, ജനറൽ കൺ വീനർ റാഫി കൊയിലാണ്ടി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി കെ കെ അബ്ബാസ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.

കുറഞ്ഞ കാലം കൊണ്ട് സാമൂഹ്യ, വൈജ്ഞാനിക രംഗത്ത് വേറിട്ട കാൽവെപ്പ് നടത്തിയ സംഘടനയാണ് കോഴിക്കോടെന്സ്. എഡ്യുഫൺ ക്ലബ് എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. പതിവ് സംഘടനാ ശൈലിയിൽ നിന്നും മാറി കാലഘട്ടത്തിന്റെ ആവശ്യകതയിലൂന്നിയാണ് സംഘടന പ്രവർത്തിച്ചു വരുന്നത്. പ്രോഗ്രാം കമ്മിറ്റി കൺ വീനർ കബീർ നല്ലളം സ്വാഗതവും ട്രഷറർ ഷാജു കെ സി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news