റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ-കലാ-സാംസ്കാരിക- സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ്റെ (റിംല ) എട്ടാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ മാസത്തിൽ പ്രശസ്ത പിന്നണി ഗായകരെ വെച്ചു നടത്തുന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജനുവരി 9 ന് വൈകീട്ട് 7 മണിക്ക് മാളിലെ അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്നു.
വരുന്ന ഏപ്രിൽ പത്തിനാണ് റിലയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് മെഗാ ഇവൻ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
കർട്ടൻ റൈസർ പരിപാടിയോടാനുബന്ധിച്ചു റിംലയുടെ കലാകാരന്മാർ ഒരുക്കുന്ന മേലോഡിയസ് ഗാനസന്ധ്യയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

