റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 8മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം വർണ്ണാഭമായ ചടങ്ങുകളോടെ
ഷോല അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദും അനുശ്രീ യും ആണു വാർഷികാഘോഷത്തിന്റെ മുഖ്യഅഥിതികൾ .
കൂടാതെ നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡും റിയാദിലെ റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കേസ്ട്ര പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കുമെന്നും ഷോ ഡയരക്ടർ സുരേഷ് ശങ്കർ പ്രകാശന ചടങ്ങിൽ പറഞ്ഞു.
പോസ്റ്റർ പ്രകാശനം പ്രോഗ്രാമിന്റെ മുഖ്യ പ്രായോജകർ ആയ
ടി എസ് ടി മെറ്റൽസ് ഡയറക്ടർമാരായ മധു പട്ടന്നൂരും റൈഷ മധുവും ചേർന്നു നിർവഹിച്ചു.
ചടങ്ങിന് റിംല പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിന് ജനറൽ സെക്രട്ടറി അൻസാർ ഷ സ്വാഗതവും
ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുക്കാട്, ഒഐസിസി പ്രസിഡന്റ് സലീം കളക്കര,ഫോർക ചെയർമാൻ റഹ്‌മാൻ മുനമ്പത്തു,എം കെ ഫുഡ്സ് എംഡി . ഷാനവാസ്,റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധി ഷിബു ഉസ്മാൻ, ശങ്കർ കേശവൻ, പദ്മിനി നായർ, Dr. ജയചന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
റിംലയുടെ ഗായകരായ ശ്യാം സുന്ദർ,
അൻസാർ ഷാ,
വിനോദ് വെണ്മണി, അഫ്സർ, അജാസ്, വൈഭവ്, ആദിത്യ,സാനന്ദ് രാജൻ, നിഷ ബിനീഷ്, കീർത്തി രാജൻ, റീന ടീച്ചർ,
ദിവ്യ പ്രശാന്ത്,
ദേവിക ബാബുരാജ്, അക്ഷിക മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും,ലീന ബാബുരാജ്,
റജീന ബിനു,വിധു ഗോപകുമാർ,
നിഷ ബിനേഷ്,കീർത്തി രാജൻ ,
രശ്‌മി ഷാജി,മീര മഹേഷ്,
ധന്യ പ്രശാന്ത് എന്നിവർ ചേർന്നു അവതരിപ്പിച്ച ഫ്യൂഷൻ തിരുവാതിര വ്യത്യസ്തമായ അവതരണം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി.
അദ്വിക മഹേഷ് അവതരിപ്പിച്ച സിനിമറ്റിക് ഡാൻസും വിധു ഗോപകുമാർ,
ദേവിക ബാബുരാജ് എന്നിവരുടെ സെമിക്‌ളാസിക്കൽ ഡാൻസും മികച്ച നിലവാരം പുലർത്തി.
റിംല മ്യൂസിഷ്യൻമാരയ സന്തോഷ് തോമസ്, തോമസ് പൈലൻ, ജേക്കബ്. ജെ. ജെ, ബിജു ഉതുപ്, ആദിത്യ എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ കാണികൾക്ക് നവ്യാനുഭവമായി.
റിംല നിർവാഹക സമിതി അംഗങ്ങൾ ആയ രാജൻ മാത്തൂർ,ശരത് ജോഷി,
ഗോപു ഗുരുവായൂർ, ബിനീഷ് രാഘവൻ, ബിനു ശങ്കരൻ, ഷാൻ,അശ്വിൻ, ഷാജീവ്, മഹേഷ്, സനിൽ, സലീം, പ്രശാന്ത് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഹരിത അശ്വിൻ,
അക്ഷിക മഹേഷ് എന്നിവർ പ്രോഗ്രാമിന്റെ അവതാരികമാർ ആയിരുന്നു.
മുൻ വർഷങ്ങളിൽ റിയാദ് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച സംഗീത പ്രോഗ്രാമുകൾ റിയാദിനു നൽകിയ പ്രശസ്ത സിനിമ പിന്നണി ഗായകരായ ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ നയിച്ച ഗാന സന്ധ്യക്ക് ശേഷം ഈ വർഷം നടത്തുന്ന സംഗീത പരിപാടിയും മികച്ച നിലവാരം പുലർത്തുമെന്നുo റിയാദിലെ സംഗീത ആസ്വാദകർക്കു നവ്യാനുഭവം ആയിരിക്കുമെന്നും പ്രസിഡന്റ് ബാബു രാജ് പറഞ്ഞു.

