റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു

അന്താരാഷ്ട്ര എൻ ജി ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി റിസയുടെ പതിമൂന്നാമത് ‘മില്യൺ മെസ്സേജ് ക്യാമ്പയിന് ‘ സമാപനമായി.
ഒക്ടോബർ 2 മുതൽ നവംബർ 14 വരെ നീണ്ടു നിന്ന ഇ-ക്യാമ്പയിനിൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ സാമൂഹിക കൂട്ടായ്മകൾ, ഹൈപ്പർ മാർക്കറ്റുകൾ, വിവിധ സോഷ്യൽ നെറ്റുവർക്കുകൾ എന്നിവ സജീവമായി പങ്കെടുത്തു. മിഡിലീസ്റ്റിലെ വിവിധ ഇന്റർനാഷണൽ സ്കൂളൂകളും കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അതതു ഭാഷകളിലുള്ള ലഘുലേഖകൾ പ്രചരിപ്പിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേക്കും സന്ദേശം എത്തിച്ചു. ഇപ്പോൾ cdn.skf.onl/mmc എന്ന വെബ്‌ലിങ്കിൽ ലഘുലേഖ 18 ഭാഷകളിൽ ലഭ്യമാണ്.

സൗദിയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സിറ്റിഫ്‌ളവർ എട്ടു ലക്ഷത്തോളം റീച്ചുളള അവരുടെ സോഷ്യൽ മീഡിയയിലൂടെയും 6 ലക്ഷം ബ്രോഷറുകളിലൂടെയും റിസയുടെ സന്ദേശം സൗദിയിലുടനീളം എത്തിച്ചു. റിയാദിലെ എ- ടു ഇസഡ് ദുബായ് ഹൈപ്പർ മാർക്കറ്റ് സോഷ്യൽ മീഡിയയ്ക്ക് പുറമെ പതിനാലായിരം ബ്രോഷറുകളിലൂടെയും സന്ദേശം പ്രചരിപ്പിച്ചു.

റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗദി ടൈംസ്, പ്രവാസി പത്രം, മീഡിയ വിങ്സ് ഉൾപ്പെടെ ഓൺലൈൻ മാധ്യമങ്ങളും ഫ്ലയർ ആവർത്തിച്ച് പ്രസിദ്ധീ കരിച്ച് കാമ്പയിന് ഐക്യദാർഢ്യമേകി.
ലഘുലേഖയ്ക്ക് പുറമെ, ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിയിട്ടുള്ള 17 ഭാഷകൾ ഉൾപ്പെടെ 46 പ്രധാന ഭാഷകളിൽ “ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക!” എന്ന റിസയുടെ മുദ്രാവാക്യം ചേർത്ത് തയാറാക്കിയ റീലും വ്യാപകമായി പ്രചരിപ്പിച്ചു. കൂടാതെ, അഞ്ചു മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ബഹുവർണ്ണ- ബഹുഭാഷാ കോമിക് ഫ്ലയറും സമാപനദിവസമായ നവംബർ 14- ന് പുറത്തിറക്കി.
ക്വാണ്ടം റൈസ് ഇന്റർനാഷനൽ സ്‌കൂൾ (ഖർജ് ) പ്രിൻസിപ്പൽ പദ്മിനി യൂ നായർ ഹിന്ദിയിലേയ്ക്കും , യു എൻ വോളൻ്റിയർ ഡോ. ബാലസുബ്രമണ്യൻ തമിഴിലേയ്ക്കും ആന്ധ്രാ പ്രദേശിലെ അന്നമാചാര്യ കോളേജ് ഓഫ് കംപ്യൂട്ടർ സയൻസ് പ്രിൻസിപ്പൽ ഡോ. സമതാ നായിഡു തെലുഗു ഭാഷയിലേക്കും നാഷണൽ ഗാർഡ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ അസിസ്റ്റന്റ് കൺസൽട്ടൻറ് ഡോ. ഹനാൻ അൽ ഗാലിബ് അറബിയിലേയ്ക്കും ലഘുലേഖാമൊഴിമാറ്റം നടത്തി. സനൂപ് അഹമ്മദ്, സെയിൻ അബ്ദുൽ അസീസ്, മാസ്റ്റർ ഹസീൻ എന്നിവർ ഐ റ്റി സപ്പോർട്ട് നൽകി.
റിസയുടെ വിവിധ സോണൽ, റീജിയണൽ കോഡിനേറ്റർമാരും അഭ്യുദയകാംക്ഷികളും കാമ്പയിൻ വിജയിപ്പിക്കുവാൻ സഹകരിച്ചതായും മുൻ വർഷത്തെ പോലെ ആദ്യ ആഴ്കളിൽ തന്നെ ദശലക്ഷം സന്ദേശം എന്ന ലക്‌ഷ്യം പൂർത്തീകരിക്കാൻ സാധിച്ചതായും, ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news