റിസ ‘മില്യൺ മെസ്സേജ് കാമ്പയിൻ’ സമാപിച്ചു

യു എൻ ഒ ഡി സി അംഗീകൃത എൻ ജി ഒ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയുടെ ആറാഴ്ച നീണ്ടുനിന്ന ദശലക്ഷം സന്ദേശ കാമ്പയിൻ നവംബർ 14 -ന് സമാപിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ വൻ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. പരിപാടിയുടെ ആദ്യ രണ്ടാഴ്ചയിൽ തന്നെ ഒരു മില്യൺ മെസ്സജ് എന്ന ലക്ഷ്യം പൂർത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിന്റെ അഞ്ചുമടങ്ങിലധികം സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ റിസയ്ക്ക് സാധിച്ചു.
ആരംഭത്തിൽ മുൻമന്ത്രിയും എം എൽ എ ​- ​യുമായ ഡോ. എം കെ മുനീർ പ്രകാശനംചെയ്‌ത മലയാളം​,​ ഇംഗ്ളീഷ് ലഘുലേഖകൾക്കു പുറമെ, ഓരോ ആഴ്ചയിലും​ ​ലഹരിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖകളും ഫ്ലയറുകളും സോഷ്യൽ മീഡിയാ വഴി പ്രചരിപ്പിച്ചു. ലുലു, സിറ്റിഫ്‌ളവർ, നെസ്റ്റോ തുടങ്ങി ഹൈപ്പർമാർക്കറ്റുകൾ ​ ​റിസയുടെ ഫ്ളയർ ചേർത്ത ഇലക്ട്രോണിക് , പ്രിന്റഡ് ബ്രോഷറുകൾ സൗദി അറേബിയയിലെ ദശലക്ഷക്കണക്കിന് സ്വദേശികളും വിദേശികളും ഉൾപ്പെട്ട പൊതുസമൂഹത്തിലെത്തിച്ചു. വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകൾ, പ്രാദേശിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികൾ കാമ്പയിനിൽ സജീവമായി.

ഡോ. ഭരതൻ, ഡോ. തമ്പി വേലപ്പൻ, ഡോ. നസീം അക്തർ ഖുറൈശി, ഡോ. അബ്ദുൽ അസീസ് , പദ്മിനി യു നായർ എന്നിവർ ഉൾപ്പെട്ട ടോട്ട് ടീം നയിച്ച പ്രത്യേക ലഹരിവിരുദ്ധ പരിശീലക പരിശീലനപരിപാടി, ഈരാറ്റുപേട്ട മഹല്ല് നവോത്ഥാനസമിതി (ഇമാദ്) നേതൃത്വത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ പരിപാടിക്ക് വോളണ്ടിയർ ട്രെയിനിങ്, റിയാദിലെ പൊന്നാനി, പെരിന്തൽമണ്ണ കൂട്ടായ്മകൾക്കായി ലഹരിവിരുദ്ധബോധവൽക്കരണ പരിപാടി, ഇമാദ് നേതൃനിരയിലെ മുഹമ്മദ് നദീർ മൗലവി, റാഷിദ് ഖാൻ (റിസ-കേരള, മധ്യമേഖലാ) എന്നിവരെ ആദരിക്കൽ എന്നിവയും കാമ്പയിൻ സമയത്തു നടന്നു.

ഹൈപ്പർമാർക്കറ്റ് മാർക്കറ്റിങ് വിഭാഗം പ്രതിനിധികൾ, സ്‌കൂൾ അധികൃതർ, പ്രിൻസിപ്പൽമാർ കാമ്പയിൻ സഹകാരികളായി. റിസയുടെ കേരളാ കോഡിനേറ്റർ കരുണാകരൻ പിള്ള, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, ടെക്നിക്കൽ വിഭാഗത്തിലെ എഞ്ചിനീയർ ജഹീർ, മാസ്റ്റർ സെയിൻ, സനൂപ് അഹമ്മദ്, സജിത്ത് നാരായണൻ, പ്രാദേശിക പ്രതിനിധികളായ നൗഷാദ് ഇസ്മായിൽ, ഷമീർ യുസഫ്, സലാം പി കെ​, ​ഡോ. രാജു വർഗീസ്, ജാഫർതങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ​ ​ചിത്രം: റിസ മില്യൺ മെസ്സേജ് കാമ്പയിൻ ചിത്രങ്ങളിലൂടെ .

spot_img

Related Articles

Latest news