‘റിസ’ ലഹരി വിരുദ്ധ-കോവിഡ് പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈർകുഞ്ഞു ഫൗണ്ടേഷൻ്റെ ‘റിസ’ ലഹരിവിരുദ്ധ- കോവിഡ് പ്രതിരോധ കാമ്പയിൻ സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും ലഹരി ഉപഭോഗത്തിനെതിരെ പ്രതിജ്ഞയെടുത്തു. കേരളത്തിലെയും മിഡിലീസ്റ്റിലെയും വിവിധ സിബിഎസ് സി സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും കാമ്പയിനിൽ അണിചേർന്നു.

റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ പ്രിൻസിപ്പൾമാരായ മീരാ റഹ്മാൻ, അസ്മ ഷാ (യഥാക്രമം ഐഐഎസ്ആർ ബോയ്സ്, ഗേൾസ് സ്കൂളുകൾ), മുസ്തഫ (അലിഫ്സ്കൂൾ), ഡോ.ഷൗ ക്കത് പർവേസ് (അൽയാസ്മിൻ), ഗ്രേസ്തോമസ് (ന്യൂമിഡിൽഈസ്റ്റ്), ഷബാനപർവീൺ (മോഡേൺ മിഡിൽഈസ്റ്റ്),മെയ് രജ് മുഹമ്മദ്ഖാൻ (ഡൽഹിപബ്ലിക്സ്കൂൾ), ആസിമസലീം (യാര) എന്നിവരും ജിദ്ദ, ദമ്മാം, ജുബൈൽ, ബുറൈദ എന്നിവിടങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ യഥാ ക്രമം പ്രിൻസിപ്പമാരായ മുസാഫർ ഹസൻ, മൊഹ് നാസ് ഫരീദ്, നൗഷാദ് അലി, ഡോ. ജമീൽ എന്നി വരുടെ നേതൃത്വത്തിൽ പ്രതിജ്ഞ നടന്നു. ദമ്മാമിലെ അൽ മുന സ്കൂളിൽ പ്രിൻസിപ്പൾ ഇൻ ചാർജ് അബ്ദുൽ ഖാദർ, ഹെഡ്മാസ്റ്റർ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

ഡോ. ഇബ്രാഹിം ചെയർമാനായുള്ള പേസ് ഗ്രൂപ്പ് സ്കുളുകളായ ഷാർജയിലെ ഇന്ത്യാഇന്റർനാഷ ണൽ സ്കൂളിൽ പ്രിൻസിപ്പൾ ഡോ. മഞ്ജു റെജി, വൈസ്-പ്രിൻസിപ്പൾ ഷിഫാന മുഹീസ്, അഡ്മിൻ മാനേജർ സഫാ ആസാദ്, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൾ ഡോ. നസ്രീൻ ബാനു, സി ഐ സി ഇ പ്രിൻസിപ്പൾ ജാഫർ ഷെരീഫ് എന്നിവരും, പേസ് ഇന്റർനാഷണൽ സ്കൂളിൽ പ്രിൻസി പ്പൾ മുഹ്സിൻ കട്ടായത്ത്, അജ്മാനിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പ്രിൻസിപ്പൾ ഡോ. വിശാൽ ഖത്തറിയ എന്നിവരും നേതൃത്വംനല്കി. യു എ ഇ- യിലെ പരിപാടികൾക്ക് റിസാ കോഡിനേറ്റർ അഡ്വ. അസീഫ് മുഹമ്മദ് ചുക്കാൻ പിടിച്ചു.

കേരളത്തിൽ, ഡോ. സിദ്ദിഖ് അഹമ്മദ് ചെയർമാനായുള്ള ഇറാംഎഡ്യുക്കേഷണൽ ആൻഡ് വെൽ ഫെയർ ട്രസ്റ്റിന്റെ കീഴിലെ ഇറാം അക്കാദമി ഓഫ് സ്പോർട്സ് എക്സലൻസ്, മറിയുമ്മാ മെമ്മോ റിയൽ ഇന്സ്ടിറ്റൂഷനുകളിൽ (പബ്ലിക് സ്കൂൾ, ഹയർസെക്കന്ററി സ്കൂൾ, ടീച്ചർട്രെയിനിങ് സ്കൂൾ) അക്കാദമിക്തലവൻ കാൾറോക്കിന്റെയും സ്ഥാപനമേധാവികളുടെയും നേതൃത്വത്തിലും, തിരുവനന്തപുരം ഗോകുലം മെഡിക്കൽകോളേജിൽ ഡീൻ ഡോ.ചന്രമോഹൻ, ഡോ.ഷീല വാസുദേ വൻ, ഡോ. ബെന്നി, ഫ്രീസിയ ഹബീബ്, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയരുടെയും, കോഴിക്കോട് ജില്ലയിലെ ഹിമായത്തുൽ ഇസ്ലാം, പരപ്പിൽ എംഎംവിഎച്ച്എസ്എസ് എന്നീ സ്കൂളുകളിൽ യഥാക്രമം പ്രിൻസിപ്പൾമാരായ മുഹമ്മദ് ബഷീർ, ടി പി ജലീൽ, എൻ എസ് എസ് കോഡിനേറ്റർമാരായ സർഷാർ അലി, അബ്ദുൽ നാസർ സി. പി എന്നിവരുടെയും, മലപ്പുറം ജില്ലയി ലെ വഴിപ്പാറ അൽഫത്തഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഡയറക്ടർ അബ്ദുൽ ഹക്കിം പ്രിൻസിപ്പൽ ഷാജി ഫൈസൽ എന്നിവരുടെയും നേതൃത്വത്തിൽ പ്രതിജ്ഞ നടന്നു. റിസാ ഉത്തരമേഖലാ കോഡിനേറ്റർ അബ്ദുൽ സലാം പി കെ കാമ്പയിൻ ഏകോപിപ്പിച്ചു.

സ്കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യു നായർ, സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻപിള്ള, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, സോണൽ കൺവീനർമാരായ നൗഷാദ് ഇസ്മായിൽ, ഷമീർ യുസഫ് എന്നിവരും വിവിധ റീജിയണൽ / സോണൽ ഘടകങ്ങളും പരിപാടികൾക്ക് നേതൃത്വം നല്കി. ശിഹാബ്കൊട്ടുകാട്, ഇന്തോ-സൗദി മെഡിക്കൽഫോറം വൈസ്പ്രസിഡന്റ് ഡോ.അൻവർ ഖുർഷിദ് കാമ്പയിൻ പ്രചാരണത്തിൽ സജീവമായി. മുൻവർഷത്തെ അപേക്ഷിച്ചു കൂടുതൽ സ്ഥാപന ങ്ങളെ പങ്കെടുപ്പിക്കുവാനും ആയിരക്കണക്കിന് കുടുംബങ്ങളിലേയ്ക് ലഹരി വിരുദ്ധ-കോവിഡ് പ്രതിരോധ സന്ദേശം എത്തിക്കുവാനും സാധിച്ചതായി റിസാകൺവീനറും സുബൈർകുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ്. അബ്ദുൽ അസീസും പ്രോഗ്രാം കൺസൾറ്റൻറ് ഡോ. എ വി ഭരതനും അറിയിച്ചു.

spot_img

Related Articles

Latest news