യു എൻ ഓ ഡി സി അംഗീകാരമുള്ള അന്താരാഷ്ട്ര എൻ ജി ഓ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവൽക്കരണപരിപാടി- റിസയുടെ പതിമൂന്നാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ശിശുദിനമായ നവംബർ 14 – വരെയുള്ള ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഇലക്ട്രോണിക് കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹികകൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതുൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ഫ്ലയറുകളും ലീഫ്ലെറ്റുകളും പ്രചരിപ്പിക്കും. വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയിട്ടുള്ള റിസയുടെ ലഘു ലേഖകളും ഹ്രസ്വചിത്രവും വിവിധ രാജ്യങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കും.
പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ക്ലിനിക് ആക്ടിവിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ, സ്‌കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീരാ റഹ്‌മാൻ, പത്മിനി യു നായർ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻപിള്ള, സൗദി ദമ്മാം റീജിയണൽ കോഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഈസ്റ്റേൺ സോണൽ കോഡിനേറ്റർ ഷമീർ യുസഫ്, അഡ്വ. അനീർ ബാബു എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുക.