റിയാദ്: വേൾഡ് വൈഡ് ഹുല ഹുപ്പിൽ നാലു മണിക്കൂറും 33മിനിറ്റും 12 സെക്കൻഡ് ടൈം എടുത്ത് റിക്കാർഡ് ഭേദിച്ച റുമൈസ ഫാത്തിമയ്ക്കും, റിയാദിൽ ഹുലഹുപ്പിൽ 30 സെക്കൻഡ് കൊണ്ട് 115 പ്രാവശ്യം ഹുലഹുപ്പ് വളയം കറക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഐതാന ഋതുവിനും റിയാദ് കലാഭവൻ ഫലകം നൽകി ആദരിച്ചു.
അഷറഫ് മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽപ്രസ്തുത പരിപാടി നാസർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം അർപ്പിച്ച് റിയാദ് കലാഭവൻ ചെയർമാൻ റഫീക്ക് മാനംങ്കേരി സംസാരിച്ചു. പൊതു ചടങ്ങിൽ റുമൈസ ഫാത്തിമക്കുള്ള ആദരവ് റിയാദിലെ സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാടും റിയാദ് കലാഭവന്റെ വനിത വിങ്ങ് പ്രസിഡണ്ട് വല്ലി ജോസും മദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധി ഖാലിദ് വെള്ളിയോടും കൂടി നിർവഹിച്ചു.ഐതാൻ ഋതുവിന് ആദരവ് പത്രപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂരും നാസർ മൗലവിയും അഷ്റഫ് മൂവാറ്റുപുഴയും മറ്റ് സംഘടന പ്രതിനിധികളും ചേർന്ന് നിർവഹിച്ചു. റുമൈസ ഫാത്തിമയുടെ ആദരവ് കുട്ടിയുടെ പിതാവ് റഫീക്ക് മാനങ്കേരി ഏറ്റുവാങ്ങി പ്രസ്തുത പരിപാടിക്ക് സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ,മദീന ഹൈപ്പർമാർക്കറ്റ് മാനേജർ ശിഹാബ്, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്ലം പാലത്ത് , തട്ടകം പ്രതിനിധി ഇസ്മായിൽ കണ്ണൂർ, കിയോസ് കൺവീനർ സഖാവ് അനിൽ ചിറക്കൽ കലാഭവൻ വനിതാ വിങ്ങ് പ്രസിഡന്റ് വല്ലി ജോസ്, ജിസി ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. റിയാദ് കലാഭവൻ ഷാജഹാൻ കൊല്ലം നന്ദി പറഞ്ഞു.