സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കും..

റിയാദ്  -സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കും..
വേണ്ട നടപടി ക്രമങ്ങൾ ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
അപകടത്തിൽ മരിച്ച ജാബിറിന്റെ ബേപ്പൂരിലെ വസതിയിൽ മന്ത്രി എത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

ജീവകാരുണ്യ സാമൂഹ്യക്ഷേമ സംഘടനയായ റിയാദ് KMCC യുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി. വെള്ളിയാഴ്ച നടന്ന അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.
കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന, മക്കളായ 12 കാരൻ ലുത്ഫി, ഏഴു വയസ്സുകാരി സഹ, അഞ്ചു വയസ്സുകാരി ലൈബ എന്നിവരാണ് മറിച്ചത്. ഇവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. കുടുംബം സന്ദർശക വിസയിൽസൗദിയിൽ എത്തിയതായിരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഇവർ സഞ്ചരിച്ച വാഹനവും സൗദി പൗരന്റെ ലാൻഡ് ക്രൂയിസറുംകൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സൗദി പൗരനും മരിച്ചു.
വെള്ളിയാഴ്ച റിയാദിൽ നിന്നും 250 KM അകലെ ബീശ റോഡിലായിരുന്നു ദാരുണമായ അപകടം. കിഴക്കൻ പ്രവിശ്യയിൽ നിന്നും ജിസാനിലേക്ക് പുതിയ ജോലി സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടി പോവുകയായിരുന്നു ജാബിർ. ഇവരുടെ വീട്ടു സാധനങ്ങളുമായുള്ള ലോറി മുന്നിൽ പുതിയ താമസ സ്ഥലത്ത് എത്തിയിരുന്നു. ഇവരെ കാണാതായതോടെ നടത്തിയഅന്വേഷണത്തിലാണ് അപകട വിവരമറിയുന്നത്.
അൽ റെയ്ൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ജാബിറിന്റെ സഹോദരൻ തിരിച്ചറിഞ്ഞിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് KMCC യുടെ സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും സംഘവും രംഗത്തുണ്ട്. റിയാദിൽ നിന്നും മക്ക റോഡിലേക്ക് തിരിയുന്ന ബീശയിലേക്കുള്ള പല ഭാഗത്തുംഎതിർദിശയിൽ വാഹനങ്ങൾ വരുന്ന ടൂ വേ റോഡുണ്ട്. ഈ ഭാഗത്ത് വെച്ചാണ് അപകടം. കൂട്ടിയിച്ച് തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.
അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. ജാബിറിന്റെ കുടുംബങ്ങൾ നിരവധി പേര് സൗദി അറേബ്യയിലുണ്ട്.

റിയാദിലെ സാമൂഹ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ KMCC പ്രവർത്തകൻ ശൗകത്ത്, ജിസാനിലെ സാമൂഹ്യ പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവരാണ് തുടർ നടപടികളുമായി സജീവമാണ്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിവേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. നോർക്കയുമായി ബന്ധപ്പെടുന്നുണ്ട്, ജില്ലാ കലക്ടറെ ഇതിനായിചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മരിച്ച ജാബിറിന്റെബേപ്പൂരിലെ വീട്ടിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു.

ഏതായാലും സൗദി അറേബ്യൻ പ്രവാസി സമൂഹത്തെ ഞെട്ടിച്ച ഈ വാഹന അപകടം വിവിധ സോഷ്യൽ മീഡിയയിലൂടെ അനുശോചന പ്രവാഹം തുടരുകയാണ്.

spot_img

Related Articles

Latest news