സൗദിയിൽ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 14,631 ഓളം പേർ അറസ്റ്റിലായി.

റിയാദ് – ഒരാഴ്‌ചയ്‌ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസം, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 14,631 ഓളം പേർ അറസ്റ്റിലായി.

ഓഗസ്റ്റ് 11 മുതൽ 17 വരെയുള്ള ആഴ്‌ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കേമ്പയിനിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

8,756 റെസിഡൻസി ലംഘകരും 4,007 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,868 തൊഴിൽ നിയമ ലംഘകരും അറസ്റ്റിൽ ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 224 പേരാണ് അറസ്റ്റിലായത് , ഇതിൽ 26% യെമനികളും 61% എത്യോപ്യക്കാരും 13% മറ്റ് രാജ്യക്കാരുമാണ്.
33 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത്.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് സഹായം ചെയ്ത് കൊടുക്കുകയും ചെയ്ത 23 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആകെ 48,951 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന്റെ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്, അതിൽ 45,955 പുരുഷന്മാരും 2,996 സ്ത്രീകളുമാണ്.

ഇവരിൽ 38,184 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ എംബസികളിലേക്ക് ദറഫർ ചെയ്തു, 2,210 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ നടപടിയാരംഭിച്ചു. 13,711 നിയമലംഘകരെ നാടുകടത്തി.

രാജ്യത്തേക്ക് അനധികൃതമായി കടക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 1 മില്യൺ റിയാൽ പിഴയും സഹായിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ട് കെട്ടുന്നതടക്കം ശിക്ഷകൾ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

spot_img

Related Articles

Latest news