ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ “ഇന്ത്യൻ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും” എന്ന വിഷയത്തിൽ ചർച്ചാ സംഗമം നടത്തി.
റിയാദ് ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദ് മീഡിയാ ഫോറം പ്രസിഡൻ്റ് ഷംനാദ് കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മലയാള മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ വി.ജെ. നസറുദ്ദീൻ, സ്വാതന്ത്യത്തിൻ്റെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ പ്രവാസി സംസ്കരിക വേദി പ്രതിനിധി അജ്മൽ ഹുസൈൻ, ഭരണഘടന സംരക്ഷണത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ മൂസാ കൊമ്പൻ തുടങ്ങിയവർ വിഷയങ്ങളവതരിപ്പിച്ചു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, KMCC പ്രതിനിധി യു.പി. മുസ്തഫ, OICC പ്രതിനിധി സലിംകളക്കര, കേളി പ്രതിനിധി TR സുബ്രമണ്യൻ, നവോദയ പ്രതിനിധി സുധീർ കുമ്മിൾ തുടങ്ങിയവർ സംസാരിച്ചു.
റിയാദ് മീഡിയ ഫോറം ഇവൻ്റ് കൊഡിനേറ്റർ ഷഫീഖ് കിനാലൂർ ആമുഖ പ്രസംഗവും രക്ഷാധികാരി നജിം കൊച്ചുകലുങ്ക് ഉപസംഗ്രഹവും നടത്തി.
ജനറൽ സെക്രട്ടറി അഫ്താബു റഹ്മാൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു.