റിയാദിൽ സംഗീത മഴയായി റിംലയുടെ പുതുവെള്ളൈ മഴൈ

റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 6-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പുതു വെള്ളൈ മഴൈ എന്ന സംഗീത പരിപാടി റിയാദിലെ കലാ ആസ്വാദകർക്കു നവ്യാനുഭവമായി.പ്രശസ്ത സിനിമ പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിച്ച സംഗീത നിശ ജന ബാഹുല്യം കൊണ്ടും ലൈവ് ഓർക്കസ്ട്രയുടെ മാസ്മരിക സംഗീതം കൊണ്ടും ശ്രദ്ധേയമായി.

ഉണ്ണിമേനോൻ ആദ്യംആലപിച്ച ഓളങ്ങൾ താളം തുള്ളുമ്പോൾ എന്ന് തുടങ്ങുന്ന ഗാനവും ഈ അടുത്ത് ആലപിച്ച ഭീഷ്‌മ പർവം സിനിമയിലെ രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനവും എല്ലാം ജനങ്ങൾ വലിയ ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്. 4 മണിക്കൂറിലേറേ നീണ്ടുനിന്ന സംഗീത പരിപാടി അവസാനിക്കുമ്പോളും പ്രേക്ഷകർ എല്ലാം ഹാളിനുള്ളിൽ പുതുവെള്ളൈ മഴൈ പെയ്തു തോരാതെ ഇരുന്നെങ്കിൽ എന്നാഗ്രഹിച്ചു നിൽക്കുകയായിരുന്നു.

നാട്ടിൽ നിന്നും വന്ന പ്രശസ്ത മ്യൂസിഷ്യൻ മാരായ അഭിജിത്,ബൈജു,വിനീഷ് എന്നിവരോടൊപ്പം റിയാദിലെ മ്യൂസിഷ്യന്മാരായ ജോസ് മാസ്റ്റർ,റോഷൻ,
ബിജു ഉതുപ്പ്,സന്തോഷ്‌ തോമസ്,ജേക്കബ്.ജെ ജെ,സലീം, സകീർ പത്ര എന്നിവരും ചേർന്നാണ് ലൈവ് ഓർക്കസ്ട്രാ നിയന്ത്രിച്ചത്. റിംല ടെക്നിക്കൽ ടീമംഗങ്ങൾ ആയ ശരത് ജോഷി, ഗോപു ഗുരുവായൂർ, ബിനീഷ് രാഘവൻ എന്നിവർ ചേർന്നു തയ്യാറാക്കിയ ഉണ്ണിമേനോന്റെ പ്രോഫയിൽ ഉണ്ണിമേനോന്റെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രശംസക്ക് അർഹമായി. ഉണ്ണിമേനോനോടൊപ്പം റിംലയുടെ ഗായകരായ ശ്യാം സുന്ദർ, അൻസാർ ഷാ, സുരേഷ് കുമാർ, ഗോപു ഗുരുവായൂർ, വിനോദ് വെണ്മണി, രാമൻ ബിനു, നിഷ ബിനീഷ്, കീർത്തി രാജൻ, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജൻ, ദേവിക രാമദാസ് എന്നിവരുടെ ഗാനങ്ങളും പ്രേക്ഷകർ ശ്രദ്ധ പിടിച്ചു പറ്റി.

റിംലയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സദസിനു റിംല പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക യോഗം റിയാദിലെ അറിയപ്പെടുന്ന വനിതാ സാമൂഹിക പ്രവർത്തകരായ പദ്മിനി ടീച്ചർ,ആശ ജോസ്,സിന്ധു സോമൻ, സംഗീത അനൂപ്,സ്മിത രാമദാസ് എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ഷിഹാബ് കൊട്ടുകാട്, റിംല മുഖ്യ രക്ഷാധികാരി വാസുദേവൻ പിള്ള, റിംല നിർവാഹക സമിതി അംഗം ബിനു ശങ്കരൻ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. പുതുവെള്ളൈ മഴൈ പ്രോഗ്രാമിന്റെ ഷോ ഡയറക്ടർ സുരേഷ് ശങ്കർ സ്വാഗതവും റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ നന്ദിയും പറഞ്ഞു. ഹരിത അശ്വിൻ പ്രോഗ്രാമിന്റെ അവതാരിക ആയിരുന്നു.

രാജൻ മാത്തൂർ,മാത്യൂസ്,വിനോദ്  വെണ്മണി,ജയൻനായർ,രാമദാസ്,
ഷജീവ് ശ്രീകൃഷ്ണപുരം, അതുൽ,സ്മിത രാമദാസ്,ഷാലു അൻസാർ,വിധുഗോപകുമാർ,ബിന്ധ്യ നീരജ്,ലീന ബാബുരാജ്,രാധിക സുരേഷ്,പ്രീതി വാസുദേവൻ,രേണു സുരേഷ്,മഞ്ജു ജയറാം,സന്ധ്യ ജയചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഷൈജു പച്ച യുടെ നേതൃത്വത്തിൽ റിയാദ് ടാകീസിന്റെ അംഗങ്ങൾ പ്രോഗ്രാമിനു നൽകിയ സപ്പോർട് എടുത്തു പറയേണ്ട ഒന്നായിരുന്നു.ബിസ്മി സൗണ്ട് അനിലും നവാസും ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.

spot_img

Related Articles

Latest news