റിംലയെ ഇനി ഇവർ നയിക്കും.

റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ 2023/2024 ലേക്കുള്ള ഭരണ സമിതി നിലവിൽ വന്നു. വാസുദേവൻ പിള്ള, ഗോപകുമാർ എന്നിവർ മുഖ്യ രക്ഷാധികാരികളായും ബാബുരാജ് പ്രസിഡന്റ്, അൻസർ ഷാ ജനറൽ സെക്രട്ടറി, രാജൻ മാത്തൂർ ട്രഷറർ, നിഷ ബിനീഷ് വൈസ് പ്രസിഡന്റ്, ശ്യാം സുന്ദർ ജോയിന്റ് സെക്രട്ടറി, ശരത് ജോഷി, മാത്യു ജേക്കബ് പ്രോഗ്രാം കോർഡിനേറ്റേഴ്സ് എന്നിവരെ പുതിയ ഭരണ സമിതി അംഗങ്ങൾ ആയും

വിനോദ് വെൺമണി, ജോജി കൊല്ലം,
ബിനീഷ്, രാമദാസ്,
സി പി. ഇബ്രഹിം, ഗോപു,
സന്തോഷ്‌ തോമസ്,മൊഹമ്മദ്‌ റോഷൻ,സുരേഷ് ശങ്കർ ,ഷാനവാസ്, സ്മിത രാമദാസ് , ഷാജീവ് എന്നിവർ നിർവാഹക സമിതി അംഗങളായും തിരഞ്ഞെടുക്കപെട്ടു. മുൻകാലങ്ങളിലേതു
പോലെ റിയാദിലെ സംഗീത ആസ്വാദകർക്ക് വേണ്ടി നാട്ടിൽ നിന്നും പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു ആറാം വാർഷികാഘോഷം മികച്ച രീതിയിൽ നടത്താനും പുതിയ ഭരണ സമിതിയിൽ തീരുമാനം ആയി.

spot_img

Related Articles

Latest news