റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവം : മൂന്ന് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്തു

റിയാദ് അന്താരാഷ്ട്ര പുസ്തകൊത്സവത്തിൽ ഇന്നലെ മൂന്നു മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
പ്രവാസി വനിതാ എഴുത്ത് കാരുടെ പുസ്തകങ്ങളാണ്
പ്രമുഖ സാഹിത്യകാരൻ എൻ പി ഹാഫിസ് മുഹമ്മദ്‌ ഹരിതം ബുക്ക്‌ സ്റ്റാലിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തത്.

സബീന എം സാലിയുടെ “പ്രണയമേ കലഹമേ ” എന്ന കൃതി എഴുത്തുകാരൻ റമീസ് മുഹമ്മദ്‌ ഏറ്റു വാങ്ങി.
കമർ ബാനു വലിയകത്തിന്റെ “ഗുൽമോഹരിതലുകൾ ” അബ്ദുൽസലാം ഏറ്റു വാങ്ങി.
നിഖില സമീറിന്റെ കവിത സമാഹരമായ “അമേയ ” സമീർ കാസിം കോയ ഏറ്റു വാങ്ങി.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതം മാനേജിങ് ഡയറക്റർ പ്രതാപൻ തായ്യാട്ട് സ്വാഗതം പറഞ്ഞു.കപേക്സ് ഇന്ത്യ ഡെപ്യൂട്ടി ഡയരക്ടർ സുനിൽ കുമാർ,എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, അഷറഫ് കൊടിഞ്ഞി, റഹ്മത്ത് ഇലാഹി എന്നിവർ ആശംസകൾ നേർന്നു.
മുഹമ്മദ്‌ സാലി നന്ദി പറഞ്ഞു

spot_img

Related Articles

Latest news