റിയാദ് :കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദ് (കെസിഎ റിയാദ് ) വാർഷിക ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 – ലെ ഇസ്തിറാഹായിൽ വെച്ചു നടന്ന പരിപാടിയിൽ, റിയാദിലെ മുപ്പതിലധികം ക്രിക്കറ്റ് ക്ലബ്ബുകൾ അംഗങ്ങളായുള്ള അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ മെമ്പർ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു നൂറോളം പേർ പങ്കെടുത്തു.
സൗദി നാഷണൽ ക്രിക്കറ്റ് ടീം മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ കലന്ദർ, കെസിഎ മത്സരങ്ങളിലെ മികച്ച താരമായ ഇർഷാദ് അബൂബക്കർ, അംപയറിങ് സപ്പോർട്ട് നൽകിയ അമീർ മധുർ , അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയ ഹബീബ് അബൂബക്കർ, ടൂർണമെന്റ് സംഘാടനവും ഏകോപനവും നടത്തിയ നജീം അയ്യൂബ്, ഷാബിൻ ജോർജ് ,എംപി ഷഹ്ദാൻ, സെൽവ കുമാർ മുരുഗൻ എന്നിവരെ ചടങ്ങിൽ ഓർമ്മ ഫലകം നൽകി ആദരിച്ചു.
അസോസിയേഷന്റെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി രണ്ടു ഗ്രൗണ്ടുകൾ കൂടി ടെക്നോമാക് ഗ്രൂപ്പിന്റെ പേരിൽ തയ്യാർ ചെയ്യുമെന്നു ടെക്നോമാക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹബീബ് അബൂബക്കർ പ്രഖ്യാപിച്ചു.
അസോസിയേഷന്റെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളായി ഷാബിൻ ജോർജ് (പ്രസിഡന്റ്), റഫീഖ് രാജ പൊൻകുന്നം(സെക്രട്ടറി),സെൽവ കുമാർ( ട്രഷറർ), ഫഹദ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), ഹസൻ പി എം( ജോയിന്റ് സെക്രട്ടറി). സുബൈർ(ജോയിന്റ് ട്രഷറർ ), അജ്മൽ മുക്കം, രാജ്മൽ( മീഡിയ ) ബിൻഷാദ്, ബക്കർ (ടൂർണമെന്റ് കൺവീനർ), അമീൻ പന്തളം, നജീം അയൂബ്, സനീഷ് ( ഗ്രൗണ്ട് കോർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഷാബിൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രൗണ്ട് കൺവീനർ നജീം അയ്യൂബ് സ്വാഗതം ആശംസിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എംപി ഷഹ്ദാൻ, വരവ് ചിലവ് കണക്കുകൾ ട്രെഷറർ സെൽവകുമാർ എന്നിവർ അവതരിപ്പിച്ചു.രഞ്ജിത്ത് അനസ്, ഷജിൽ,അൻസീം ബഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫഹദ് മുഹമ്മദ് നന്ദി പറഞ്ഞു.
ടീം മാസ്റ്റേഴ്സ് അംഗങ്ങളായ അഖിൽ മണിയൻ, സൈദ് കമാൽ, സുധീർ, അബ്ദുൽ കരീം, ടീം സ്പാർകെൻസ് അംഗങ്ങളായ അരവിന്ദ്, ഷിജോ, സകരിയ, ടീം വാരിയെര്സ് രഞ്ജിത്ത്, അനസ് റോക്സ്റ്റർ,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.