പി വി. അരീക്കോട് അടിസ്ഥാന ജന വിഭാഗങ്ങളെ മുസ്ലിം ലീഗിലേക്ക് അടുപ്പിച്ച വ്യക്തി,റിയാദ് കെ.എം.സി.സി.

റിയാദ്: അടിസ്ഥാന ജന വിഭാങ്ങളെ മുസ്ലിം ലീഗിലേക്കു അടുപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച നേതാവായിരുന്നു അന്തരിച്ച പി.വി.മുഹമ്മദ്‌ സാഹിബ് അരീക്കോടെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കോഡിനേഷൻ സംഘടിപ്പിച്ച പിവി അനുസ്മരണ യോഗം വിലയിരുത്തി. പി.വി എതിരാളിക്കൾക്കു എന്നും ഒരു ഭീഷണിയായിരുന്നുവെന്നും ലീഗ് രാഷ്ട്രീയവും, അതിന്റെ പ്രസക്തിയും വിവിധ മേഖലകളിൽ വരച്ചു കാണിക്കുന്നതിൽ അദ്ദേഹത്തിന്റെ മികവ് എന്നും മികച്ചു നിൽക്കുമെന്നും അധികാര രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ പഠിപ്പിച്ച പി.വി വരും തലമുറയ്ക്ക് മാതൃകയാവട്ടെയെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി. സിദ്ദീഖ് തുവ്വൂർ, സിദീഖ് കോങ്ങാട് എന്നിവർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു കൺവീനർ വി. കെ റഫീഖ് ഹസൻ വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. മുജീബ് ഉപ്പട, ബാവ താനൂർ, യാസർ വെട്ടത്തൂർ, ഹംസ കട്ടുപ്പാറ, നൗഫൽ തിരൂർ,ശിഹാബ് മണ്ണാർമല, അനസ് മങ്കട,റഷീദ് മേലാറ്റൂർ, ഫസൽ കരുവാരക്കുണ്ട് എന്നിവർ നേതൃത്വം നൽകി. നൗഫൽ തിരൂർ സ്വാഗതവും നാസർ മുത്തേടം നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news