റിയാദ് : ഓരോരുത്തരും ഒരര്‍ത്ഥത്തില്‍ വിവിധ മേഖലകളില്‍ നേത്യത്വപരമായ പങ്ക് വഹിക്കേണ്ടവരും, അതറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടവരുമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഏതൊരു പ്രവര്‍ത്തകനും, നേതാക്കള്‍ക്കും പാഠമുണ്ട്. ധാര്‍മിക ബോധത്തില്‍ നിന്ന് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവരും, നേത്യപാടവം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടവരുമാണ്. നൂതന ആശയങ്ങളെ ക്കുറിച്ചും, ബഹുസ്വരതയില്‍ നിന്ന് കൊണ്ട് സമുഹത്തിന്റെയും, സമുദായത്തിന്റെയും, പ്രസ്ഥാനത്തിന്റെയും പുരോഗതിക്കാവശ്യമായ ചിന്തയെ കൊണ്ട് വരാനും പ്രാവര്‍ത്തികമാക്കാനും നമുക്ക് കഴിയണം.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരണ കാലത്ത് വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതും, അതില്‍ നിന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടത് നമ്മള്‍ തന്നെയായിരിക്കും എന്ന് കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.വരാനിരിക്കുന്ന കാലം ഇന്ത്യയില്‍ ശുഭപ്രതീക്ഷയോടെ തന്നെ മുന്നോട്ട് പോവുകയും ജനാധിപത്യ മതേതര ചേരി അധികാരിത്തില്‍ വരുന്ന കാലം അതി വിദൂരമായിരിക്കില്ല എന്നും കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍കോയ പറഞ്ഞു.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോൺവെർജൻസ് 24′ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ ഫറോക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാനലി പാലത്തിങ്ങല്‍ ആശംസ അര്‍പ്പിച്ചു.റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നജീബ് നെല്ലാംങ്കണ്ടി, സെക്രട്ടറി ശമീര്‍ പറമ്പത്ത്, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം, ട്രഷറര്‍ റാഷിദ് ദയ, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലീംലീഗ് ട്രഷറര്‍ പാട്ടത്തില്‍ അബൂബക്കര്‍ എന്നിവര്‍ വേദിയിൽ സന്നിഹിതരായി.റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ സ്വാഗതവും, വര്‍ക്കിംഗ് പ്രസിഡണ്ട് റഷീദ് പടിയങ്ങല്‍ നന്ദിയും പറഞ്ഞു. ജാഫര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.അബ്ദുൽ കാദർ കാരന്തൂർ, ഫൈസൽ പൂനൂർ, ഗഫൂർ എസ്റ്റേറ്റ്മുക്ക്, മുഹമ്മദ് പേരാമ്പ്ര, ഫൈസൽ വടകര, സൈതു മീഞ്ചന്ത, റസാഖ് മയങ്ങിൽ, ഫൈസൽ ബുറൂജ്, മനാഫ് മണ്ണൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.