റിയാദ് നവോദയയുടെ അനൂബ് കുടുംബസഹായ ഫണ്ട് പി ജയരാജൻ കുടുംബത്തിന് കൈമാറി 

റിയാദ് ഷിഫയിൽ വെച്ച് സ്ട്രോക്ക് മൂലം നിര്യാതനായ കണ്ണൂർ മുണ്ടേരി ഏച്ചൂർ സ്വദേശി അനൂബിന്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് നവോദയ സ്വരൂപിച്ച ഫണ്ട് സി പി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഖാദിബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ കുടുംബത്തിന് കൈമാറി. 3 ലക്ഷം രൂപയാണ് കുടുംബസഹായധനമായി നൽകിയത്. നവോദയ ഷിഫ യൂണിറ്റ് അംഗമായിരുന്ന അനൂബ് സ്ട്രോക്ക് ബാധിച്ച് ആഴ്ചകളോളം ശുമേസി കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ നവംബറിലാണ് അനൂബ് മരണപ്പെട്ടത്. ഭാര്യ ദിവ്യയും മക്കളായ ആയുഷ്, അപർണ്ണ എന്നിവരും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

 

സി പി എം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി ബാബുരാജ്, ഏരിയ കമ്മിറ്റി അംഗം പി ചന്ദ്രൻ, മുണ്ടേരി, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി വി പ്രജീഷ്, മാവിലാച്ചേരി ബ്രാഞ്ച് സെക്രട്ടറി പി ലജീഷ്, പ്രാദേശിക നേതാക്കളായ പി കൗസല്യ, കെ മഹേഷ്‌കുമാർ, ഗ്രാമ പഞ്ചായത്തംഗം പി പി ശ്യാമള എന്നിവരും നവോദയ ജനറൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, റിയാദ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പദ്മനാഭൻ കരിവെള്ളൂർ, ഹാരിസ് വയനാട്, പ്രവർത്തകരായ വിപിൻ കണ്ണൂർ, ശ്യാം, നിതിൻ എന്നിവരും അനൂബിന്റെ കുടുബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

spot_img

Related Articles

Latest news