റിയാദ്: പ്രവാസത്തോട് താത്കാലികമായി വിടപറയുന്ന കുനിയിൽ എക്സ്പ്പാട്സ് അസോസിയേഷൻ (കിയ) റിയാദ് ചാപ്റ്ററിന്റ ട്രഷററും ദീർഘകാലമായി റിയാദ് അറാമെക്സ് കമ്പനിയിലെ അക്കൗണ്ടന്റുമായിരുന്ന അഹ്മദ് കബീർ കോലൊത്തുംതൊടി എന്ന കബീർ മാഷിനു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാട്ടുകാർ ലളിതമായ യാത്രയയപ്പ് നൽകി. സ്പോർട്സ്, ആർട്സ്, ജീവകാരുണ്യമേഖലയിൽ അദ്ദേഹം സംഘടനക്ക് വേണ്ടി ചെയ്തുവന്നിരുന്ന
സ്തുത്യർഹമായ സേവനങ്ങൾ മുൻനിർത്തി, കിയ ചെയർമാൻ കെ. എം ബഷീർ പ്രത്യേക മെമെന്റോ സമ്മാനിച്ചു. പ്രസിഡന്റ് എം.സി നൗഫൽ അധ്യക്ഷത വഹിച്ചു.
അക്ബർ പിലാക്കൽ , സൈനുദ്ദീൻ കെ.ടി, ഷംസു പി.കെ, ഫൈസൽ കോളക്കോടൻ, ജുനൈസ് ചീരങ്ങൻ, ജബ്ബാർ മന്തല, അംജദ് പള്ളിപ്പറമ്പൻ, അബ്ദുള്ള കെ.ടി (ഇമ്പ്രു), ഫിറോസ് കാശീരി എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി അമ്മാർ കെ.ടി സ്വാഗതവും മുനീർ കുനിയിൽ നന്ദിയും പറഞ്ഞു.