കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി:, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. 

റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദി അറേബ്യയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.

വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്‌സിനേഷന്‍ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിര്‍ബന്ധമില്ല.

 

മക്ക ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങള്‍, പ്രത്യേക നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുന്ന സ്ഥലങ്ങള്‍ എന്നിവ ഒഴികെയുള്ള അടച്ച സ്ഥലങ്ങളിലാണ് മാസ്‌ക് ഒഴിവാക്കിയത്. കോവിഡ് സാഹചര്യത്തില്‍ രാജ്യം തുടര്‍ന്നു പോരുന്ന തുടര്‍നടപടികളുടെയും മഹാമാരിയെ ചെറുക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്

spot_img

Related Articles

Latest news