റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴി ക്കോടെൻസിന്റെ പുതിയ നേതൃത്വം.മലാസിലെ അൽമാസ്സ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വൈസ് പ്രസിഡന്റ് മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് യോഗം ഉദ്‌ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി നാസർ കാരന്തൂർ സ്വാഗതം പറഞ്ഞു. അക്ബർ വേങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മിർഷാദ് ബക്കർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭരണഘടനയുടെ കരട് മുനീബ് പാഴൂർ അവതരിപ്പിച്ചു. പതിവ് സംഘടനാ ശൈലികളിൽ നിന്നും വ്യത്യസ്തമായി നൂതന രീതിയിലുള്ള കമ്മിറ്റിഘടനയും പ്രവർത്തന രീതികളും വിഭാവനം ചെയ്യുന്ന ഭരണഘടന യോഗം അംഗീകരിച്ചു.
തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചീഫ് ഓർഗ നൈസറായി ഹർഷദ് ഹസ്സൻ ഫറോക്കിനെയും മുനീബ് പാഴൂരിനെ അഡ്മിൻ ലീഡായും റാഫി കൊയിലാണ്ടിയെ ഫിനാൻസ് ലീഡായും തെരഞ്ഞെടുത്തു.
പ്രോഗ്രാം ലീഡ് : ഫൈസൽ പൂനൂർ , ടെക്നോളജി ലീഡ് : ഷമീം മുക്കം , മീഡിയ ലീഡ് : മുഹമ്മദ് ഷാഹിൻ പി എം , പ്രോജക്ട് ലീഡ് : അഡ്വ: ജലീൽ കിണാശ്ശേരി , കിഡ്സ് ലീഡ് : യതി മുഹമ്മദ് അലി , ഫാമിലി ലീഡ് : മൊഹിയുദീൻ സഹീർ ചേവായൂർ , വെൽഫെയർ ലീഡ് : മജീദ് പൂള ക്കാടി എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഉമ്മർ മുക്കം , അബ്ബാസ് വി.കെ.കെ , ഗഫൂർ കൊയിലാണ്ടി , കബീർ നല്ലളം , അൽത്താഫ് കാലിക്കറ്റ് , സാജിദ് അലി എ.എം , നവാസ് ഒപ്പീസ് , മുസ്തഫാ നെല്ലിക്കാപറമ്പ, സഫറുള്ള കൊടിയത്തൂർ , ഷബീർ അലി , ഷമീജ് ഓ.പി , സിദ്ദിഖ് പാലക്കൽ , മുജീബ് മൂത്താട്ട് , ബഷീർ ഈങ്ങാപ്പുഴ എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ പൂനൂർ നന്ദി പറഞ്ഞു.