റിയാദ് ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഡിസ്‌കവറി ഓഫ് ഇന്ത്യ ക്വിസ്സ് മത്‌സരം’ സംഘടിപ്പിച്ചു.

റിയാദ്  :   റിയാദ് അപ്പോളൊ ഡിമോറ ഹാളിൽ നടന്ന മത്സരത്തിൽ അബ്ദുൽ ബഷീർ കരുനാഗപ്പള്ളി ഒന്നാം സ്ഥാനവും ഷാഫി മാസ്റ്റർ തുവ്വൂർ രണ്ടാം സ്ഥാനവും യൂനസ് .P. T മൂന്നാം സ്ഥാനവും നേടി.

നിരവധിയാളുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

വർത്തമാന രാഷ്ട്രീയ കാലത്ത് ഏറെ പ്രസക്തമായ വിഷയമാണ് രാജ്യത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ടതെന്നും സംഘപരിവാർ ശക്തികൾ അധികാരമുപയോഗിച്ചു രാജ്യത്തിൻറെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്ത വിഷയം എന്ത് കൊണ്ടും പ്രാധാന്യമര്ഹിക്കുന്നതാണന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകൻ നസ്രുദീൻ വി.ജെ ക്വിസ്സ് മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അമീർ പട്ടണത്ത് അധ്യക്ഷനായ ചടങ്ങു ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് ഉത്‌ഘാടനം ചെയ്തു. ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി മെമ്പർ നൗഫൽ പാലക്കാടൻ, സൺസിറ്റി ഹൈപ്പർമാർകെറ് മാനേജർ സജീർ , ഓ.ഐ.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ധിക്ക് കല്ലുപറമ്പൻ എന്നിവർ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഫലകവും കൈമാറി. ക്വിസ്സ് മാസ്റ്റർ നാസറുദീനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, യഹ്യയ കൊടുങ്ങലൂർ, ഷാഫീഖ്‌ കിനാലൂർ, നാദിർഷ എറണാംകുളം, വിവിധ ജില്ലാ പ്രസിഡന്റുമാരായ ഹർഷാദ്.എം. ടി., സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, അജയൻ ചെങ്ങന്നൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ഭാരവാഹികളായ ഷമീർ മാളിയേക്കൽ, ജംഷാദ് തുവൂർ, സൈനുദ്ധീൻ വെട്ടത്തൂർ, ഭാസ്കരൻ മഞ്ചേരി,മുത്തു പാണ്ടിക്കാട്, പ്രഭാകരൻ ഓളവട്ടൂർ, ശിഹാബ് അരിപ്പൻ, ഷംസു കളക്കര, ഉണ്ണികൃഷ്ണൻ, ബഷീർ കോട്ടക്കൽ, നൗഷാദ് വണ്ടൂർ, സഹീർ ഇ. പി, റഫീഖ് കുപ്പനത്, അൻസാർ നൈതല്ലൂർ, തുടങ്ങിയവർ നേതൃത്വം നൽകി. അബൂബക്കർ ബ്രഹ്മത്ത് സ്വാഗതവും, വിനീഷ് ഒതായി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news