റിയാദ് ഒ.ഐ.സി.സി പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു.

റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കമായി. ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന പ്രവാസി സുരക്ഷാ അംഗത്വ ഫോറത്തിന്റെ വിതരണോത്ഘാടനം സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റും സുരക്ഷാ പദ്ധതി കൺവീനറുമായ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി സീനിയർ നേതാവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ രഘുനാഥ് പറശ്ശിനിക്കടവിന് വിതരണം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.

സൗദിയിൽ സ്ഥിരമായി താമസിക്കുന്ന ഇഖാമയുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്,ഒരു വർഷമാണ് ഈ പദ്ധതിയുടെ കാലാവധി നിശ്ചയിച്ചത്. എന്നാൽ ഈ പദ്ധതിയുടെ തുടക്കമായത് കൊണ്ട് ഈ വർഷം 2024 ഏപ്രിൽ ഒന്ന് മുതൽ 2024 ഡിസംബർ 31 വരെ ഒൻപത് മാസത്തെ പദ്ധതിയുടെ കാലാവധിയാണ് ഉണ്ടായിരിക്കുക. തുടർന്ന് വരുന്ന ഓരോ ഘട്ടങ്ങളിലും പന്ത്രണ്ട് മാസത്തെ കാലാവധി വീതം ഉണ്ടായിരിക്കുന്നതുമാണ്.

ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ,സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, ബാലുക്കുട്ടൻ,സജീർ പൂന്തറ, ജനറൽ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപ്പള്ളി,സക്കീർ ദാനത്ത്, സെക്രട്ടറി ഷാനവാസ്‌ മുനമ്പത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, നാഷണൽ,സെൻട്രൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗങ്ങളാ സലീം അർത്തിയിൽ, നാസർ മാവൂർ, മുസ്തഫ പാലക്കാട്, ജില്ലാ പ്രസിഡന്റുമാരായ,സിദ്ദിഖ് കല്ലുപറമ്പൻ,ഷഫീക് പുറക്കുന്നിൽ,വിൻസെന്റ് ജോർജ്, ഹർഷാദ് എം.ടി, ശരത്‌ സ്വാമിനാഥൻ, വിവിധ ജില്ലാ ഭാരവാഹികളായ മോഹൻദാസ് വടകര, അലക്സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്,ജംഷിദ് തുവ്വൂർ,ഷഹീർ കോട്ടക്കാട്ടിൽ,സൈനുദ്ധീൻ പട്ടാമ്പി,സാബു കൊല്ലം, നിഹാസ് ഷരീഫ്, ഷാൻ പള്ളിപ്പുറം, മൊയ്തു മണ്ണാർക്കാട്, മുമ്പിൻ മാത്യു കോട്ടയം എന്നിവർ സന്നിഹിതരായി.

spot_img

Related Articles

Latest news