പൂർവ്വീകർ നേടിയ സ്വാതന്ത്ര്യം ഇന്ന് വർഗീയ ശക്തികളുടെ കൈകളിൽ: റിയാദ് ഒഐസിസി

റിയാദ്: 79-ാം സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ അപകടത്തിലാണെന്നും, സ്വാതന്ത്ര്യം നേടിയ ദിനം വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിയാദ് ഒ.ഐ.സി.സി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ടത് എല്ലാ മതങ്ങളും ജാതികളും തുല്യമായി ജീവിക്കുന്ന ഒരു ഇന്ത്യയായിരുന്നു. എന്നാൽ ഇന്നത്തെ ഭരണകൂടം മതവിഭാഗീയതയും ന്യൂനപക്ഷ വേട്ടയും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഭരണഘടന നൽകിയ മതസ്വാതന്ത്ര്യവും സാമൂഹിക നീതിയും നിരന്തരം തകർക്കപ്പെടുകയാണ്. നമ്മുടെ പൂർവ്വികർ നേടി തന്ന സ്വാതന്ത്ര്യം ജനങ്ങൾക്ക് വേണ്ടിയാണോ, അതോ വർഗീയ രാഷ്ട്രീയത്തിന് വേണ്ടിയാണോ? എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. മതത്തിന്റെ പേരിൽ കലാപം, സാമൂഹിക വിഭജനം, ഭിന്നിപ്പു രാഷ്ട്രീയം എന്നിവയാണ് രാജ്യത്തിന്റെ മുഖ്യ വിശേഷമാകുന്നത്. സമ്പൂർണ്ണ ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന ആഘോഷങ്ങൾ വർഗീയ രാഷ്ട്രീയത്തിന്റെ വിജയഗാഥകളായി മാറുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും ഒഐസിസി ഓർമ്മപ്പെടുത്തി.

ബത്ഹ സബർമതിയിൽ നടന്ന ആഘോഷത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. റിയാദ് സുമേഷി ഹോസ്പിറ്റലിലെ ഡോ. ജോസ് ക്ലീറ്റസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം സുബ്ഹാൻ സ്വാതന്ത്ര്യ ദിന സന്ദേശം അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരത്തിൽ രക്തം ചൊരിഞ്ഞവർ കണ്ട സ്വപ്നം മതനിരപേക്ഷവും ജനാധിപത്യവുമായ ഇന്ത്യയാണ്. എന്നാൽ ഇന്ന് രാജ്യം ഒരു വിഭാഗത്തിന്റെ മാത്രം കൈകളിൽ പോകുമ്പോൾ, ഇന്ത്യ വീണ്ടും അടിമത്തത്തിലേക്ക് വഴുതും എന്ന മുന്നറിയിപ്പ് നമ്മെ ഓർമ്മപ്പെടുത്തുന്നതായും യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ആമുഖ പ്രസംഗവും, തൽഹത്ത് തൃശൂർ പ്രതിജ്ഞാ വാചകവും നടത്തി. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, അസ്കർ കണ്ണൂർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ സലീം അർത്തിയിൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബാലു കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, അശ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ ഒമർ ഷരീഫ്, ഷിജു വയനാട്, മുനീർ കണ്ണൂർ, സൈനുദ്ധീൻ വല്ലപ്പുഴ, ഹാഷിം ആലപ്പുഴ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് സ്വാഗതവും, ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് നന്ദിയും രേഖപ്പെടുത്തി.

ഷുക്കൂർ ആലുവ, അബ്ദുൽ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, ബഷീർ കോട്ടക്കൽ, സൈഫ് കായംങ്കുളം, നാസർ ലെയ്സ്, നസീർ ഹനീഫ, മൊയ്തീൻ മണ്ണാർക്കാട്, ഷബീർ വരിക്കപ്പള്ളി, ജംഷാദ് തുവ്വൂർ, ഷറഫു ചിറ്റൻ, ഹരീന്ദ്രൻ കണ്ണൂർ, റഫീഖ് പട്ടാമ്പി, അൻസാർ വർക്കല തുടങ്ങി നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിച്ച് പ്രവർത്തകർ മധുരം പങ്കിട്ടു. ഉണ്ണികൃഷ്ണൻ വാഴൂർ, മജു സിവിൽ, സഫാദ് അത്തോളി, ഇഖ്ബാൽ, റിയാസ് ആസാദ്, ജോൺ കക്കയം, ഉനൈസ് പത്തനംതിട്ട, മുജീബ് മണ്ണാർമല, ആസാദ് വേങ്ങര, അൻസാർ പള്ളിക്കര, ബഷീർ പാലക്കാട്, റസാഖ് ചാവക്കാട്, നിസാം കായംങ്കുളം, നന്ദകുമാർ പത്തനംതിട്ട, അക്ബർ ബാദുഷ, തസ്നീഫ് വേങ്ങര, മുരുകൻ വയനാട് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news