സംഘടനാ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്നു ചടങ്ങിൽ സംസാരിക്കുന്നു.
റിയാദ്: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന ചടങ്ങിൽ സംഘടനാ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍, വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് പത്ത് വര്‍ഷക്കാലം ഇന്ത്യയെ നയിച്ച ഡോ. മൻമോഹൻ സിംഗ് ഓർമ്മയാകുമ്പോൾ അദ്ധേഹം രാജ്യത്തിനായി നൽകിയ ഓരോ സംഭാവനകളും ജനമനസ്സുകളിൽ ഇടം പിടിക്കും.
പരിമിതമായ സാഹചര്യങ്ങളില്‍നിന്നു വളർന്നയാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പല തീരുമാനങ്ങളിലും പദ്ധതികളിലുമെല്ലാം പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിക്കുന്ന ഒരു കരുതല്‍ എപ്പോഴും ബാക്കി നിന്നിരുന്നു. തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇന്ത്യയിലെ കോടിക്കണക്കിനു പാവപ്പെട്ടവരുടെ അടുക്കളയില്‍ തീപുകയാൻ ഇടയാക്കിയ തൊഴിലുറപ്പു പദ്ധതി, ഏതൊരു സാധാരണക്കാരനും ഭരണതലത്തില്‍ നടക്കുന്ന കാര്യങ്ങളുടെ നേർചിത്രം കരഗതമാക്കിയ വിവരാവകാശ നിയമം, ഗ്രാമഗ്രാമാന്തരങ്ങളില്‍ ആരോഗ്യവിപ്ലവം സൃഷ്ടിച്ച ഗ്രാമീണ ആരോഗ്യമിഷൻ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്‍റെ ഭരണനേട്ടങ്ങളിലെ പൊൻതൂവലുകളാണ്.
മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്ട്രീയ നേതാവിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്.
സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. അതുകൊണ്ട് തന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സമൂഹത്തിന് നികത്തപ്പെടാൻ ആകാത്ത ഒരു തീരാനഷ്ടമാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എൻആർകെ മുൻ ചെയർമാനും ഒഐസിസി നേതാവുമായിരുന്ന അയ്യൂബ് ഖാൻ സംസാരിക്കുന്നു.
ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ
കുഞ്ഞി കുമ്പള,
എൻആർകെ മുൻ ചെയർമാനും ഒഐസിസി നേതാവുമായിരുന്ന അയ്യൂബ് ഖാൻ,ആക്റ്റിംഗ് ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട്, വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്,സജീർ പൂന്തറ,ഷുക്കൂർ ആലുവ, ബാലു കുട്ടൻ, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, അസ്ക്കർ കണ്ണൂർ,നാഷണൽ കമ്മിറ്റി അംഗങ്ങളായ റഹിമാൻ മുനമ്പത്ത്, മാള മുഹദീൻ, സലീം ആർത്തിയിൽ, സെക്രട്ടറിമാരായ ഹകീം പട്ടാമ്പി, റഫീഖ് വെമ്പായം, ഭാരവാഹികളായ ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ,വിവിധ ജില്ല പ്രസിഡന്റുമാരായ കമറുദ്ധീൻ താമരകുളം,ഷഫീക് പുറകുന്നിൽ, നാസർ വലപ്പാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സംസാരിച്ചു.
ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ
കുഞ്ഞി കുമ്പള സംസാരിക്കുന്നു
വഹീദ് വാഴക്കാട്, അലി ആലുവ, അലക്സ് കൊട്ടാരക്കര,ഹരീന്ദ്രൻ കണ്ണൂർ,ഹാഷിം കണ്ണാടി പറമ്പ്, ത്വൽഹത് തൃശൂർ, സൈനുദ്ധീൻ പാലക്കാട്,യൂനുസ് പത്തനംതിട്ട, മുനീർ കണ്ണൂർ, സൈനുദ്ധീൻ പട്ടാമ്പി,നോയൽ തൃശൂർ, അക്ബർ പാണ്ടിക്കാട്, സാദിക്ക് വടപ്പുറം, ശിഹാബ് അരിപ്പൻ,റസാഖ് തൃശൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.