എഴുത്തിന്റെ പെരുന്തച്ഛൻ ഇനി ഓർമ്മ: അനുശോചിച്ച് റിയാദ് ഒഐസിസി

റിയാദ്:മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തില്‍ അനുശോചിച്ച്‌ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി. സാഹിത്യ സാംസ്കാരിക രംഗത്ത് നികത്താനാകാത്ത വിടവാണ് എം.ടി യുടെ വിയോഗത്തിലൂടെ ഉണ്ടായത്,മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താൻ എം.ടിക്ക് സാധിച്ചിട്ടുണ്ട്.സാഹിത്യകാരനായും മാധ്യമ പ്രവർത്തകനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും അടയാളപ്പെടുത്തപ്പെട്ട പ്രതിഭാശാലി.

ഏഴോളം സിനിമകള്‍ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അടക്കം ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ്‍ വരെ അദ്ദേഹത്തിന് ലഭിച്ചതും സാഹിത്യ ലോകത്ത് അദ്ധേഹം നൽകിയ സംഭാവനയുടെ ഭാഗമായിരുന്നു.
ലോക സാഹിത്യത്തില്‍ മലയാളത്തിന്റെ മേല്‍ വിലാസമായിരിക്കും എം.ടി വാസുദേവൻ നായർ എന്നത് വരാനിരിക്കുന്ന ഓരോ തലമുറകളും ഓർമ്മിക്കപ്പെടുമെന്നും റിയാദ് ഒഐസിസി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

spot_img

Related Articles

Latest news