റിയാദ്:മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. സൗമ്യനായ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം കഴിവുറ്റ സാമ്പത്തിക വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായാണ് അദ്ദേഹത്തെ പൊതുവെ വിശേഷിപ്പിക്കാറ്.
സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങള്‍, കാർഷികവായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷൻ, യൂണിക്ക് ഐഡറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം അടക്കം അദ്ധേഹം നടപ്പിലാക്കിയ പ്രധാന സംഭാവനകളാണ്.അദ്ധേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ ഈ കാലഘട്ടത്തിൽ കൈ പിടിച്ചുയർത്തി ഉയർച്ചയുടെ പടവുകൾ തീർക്കുവാൻ പര്യാപ്തനായ ബഹുമുഖ പ്രതിഭയെയാണ് നമുക്ക് നഷ്ട്ടമായിരിക്കുന്നതെന്ന് റിയാദ് ഒഐസിസി അനുശോചന കുറിപ്പിൽ അറീയിച്ചു.